ഇന്ത്യ-പാക് ബന്ധം വഷളാവുന്നു!! പാകിസ്താനുണ്ടെങ്കില്‍ തങ്ങളില്ലെന്നു ഇന്ത്യന്‍ ഹോക്കി ടീം

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യയുടെ മുന്‍ നാവിക സേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന് പാകിസ്താന്‍ വധശിക്ഷ പ്രഖ്യാപിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിരുന്നു. കായികമേഖലയിലും ഇതു പ്രകടമായി. പാകിസ്താന്റെ സാന്നിധ്യം കൊണ്ടു മാത്രം ഒരു ടൂര്‍ണമെന്റില്‍ നിന്നു പിന്‍മാറിയിരിക്കുകയാണ് ഇന്ത്യന്‍ ഹോക്കി ടീം.

1

മലേഷ്യയില്‍ നടക്കാനിരിക്കുന്ന സുല്‍ത്താന്‍ ജൊഹോര്‍ കപ്പ് ടൂര്‍ണമെന്റിലാണ് ഇന്ത്യന്‍ ടീം കളിക്കില്ലെന്നു പ്രഖ്യാപിച്ചത്. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ഇന്ത്യ ഈ ടൂര്‍ണമെന്റില്‍ നിന്നു വിട്ടുനില്‍ക്കുന്നത്. 2015ല്‍ കിരീടം നേടിയ ശേഷം ഇന്ത്യ ഈ ചാംപ്യന്‍ഷിപ്പില്‍ മല്‍സരിച്ചിട്ടില്ല.

2

ഹോക്കിയില്‍ ഇന്ത്യ-പാക് ശത്രുത തുടങ്ങുന്നത് 2016ലാണ്. ലഖ്‌നൗ വേദിയായ ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ പങ്കെടുക്കുന്നതു തടയാന്‍ ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‍ ശ്രമം നടത്തിയതായി പാക് ഹോക്കി ഫെഡറേഷന്‍ ആരോപിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം.

English summary
Hockey India has decided not to send the Indian junior men's team for the Sultan of Johor Cup in Malaysia, citing Pakistan's presence in the competition.
Please Wait while comments are loading...