വിലക്കിന് പുറമേ ഖത്തര്‍ ഫുട്‌ബോള്‍ ടീമിന് അടുത്ത പണി... ഫുട്‌ബോള്‍ ലോകകപ്പും പ്രതിസന്ധിയില്‍?

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

ദോഹ: ഖത്തറിനെതിരെയുള്ള സൗദി സഖ്യ രാജ്യങ്ങളുടെ വിലക്ക് തുടരുകയാണ്. രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്നില്ല എന്നാണ് ഖത്തര്‍ അവകാശപ്പെടുന്നതെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം നിലച്ച മട്ടാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

2022 ഫുട്‌ബോള്‍ ലോകകപ്പും ഇപ്പോള്‍ ആശങ്കയുടെ നിഴലിലാണ്. ഖത്തറാണ് 2022 ലെ ലോകകപ്പിന് ആതിഥ്യമരുളുന്നത്. അതിനുള്ള തയ്യാറെടുപ്പുകള്‍ക്കിടയിലാണ് ഗള്‍ഫ് പ്രതിസന്ധി കടന്നുവന്നത്.

അതിനിടെ ഖത്തര്‍ ഫുട്‌ബോള്‍ ടീമിന് ഫിഫയുടെ അച്ചടക്ക നടപടി നേരിടേണ്ടി വന്നേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഫുട്‌ബോള്‍ പ്രേമികളേയും ഖത്തര്‍ പ്രതിസന്ധി നിരാശയിലാഴ്ത്തുമോ?

സ്‌പോര്‍ട്‌സിന് പിന്തുണ

സ്‌പോര്‍ട്‌സിന് പിന്തുണ

ഗള്‍ഫ് രാജ്യങ്ങളില്‍ കായിക രംഗത്തിന് ഏറെ പ്രാധാന്യം കല്‍പിക്കുന്ന അപൂര്‍വ്വം രാജ്യങ്ങളില്‍ ഒന്നാണ് ഖത്തര്‍. ഫുട്‌ബോളും ക്രിക്കറ്റും അടക്കം ഏറെ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് ആതിഥ്യം അരുളിയിട്ടുണ്ട് ഖത്തര്‍.

2022 ലെ ലോകകപ്പ്

2022 ലെ ലോകകപ്പ്

2022 ലെ ലോകകപ്പ് വേദി നേരത്തെ തന്നെ പ്രഖ്യാപിക്കപ്പെട്ടതാണ്. ഖത്തര്‍ അതിനുള്ള തയ്യാറെടുപ്പുകളില്‍ ആയിരുന്നു. സ്റ്റേഡിയം നിര്‍മാണം അടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ഹള്‍ സജീവമായി മുന്നോട്ട് പോവുകയായിരുന്നു.

ഗള്‍ഫ് പ്രതിസന്ധി

ഗള്‍ഫ് പ്രതിസന്ധി

അതിനിടയിലാണ് ഗള്‍ഫ് പ്രതിസന്ധി ഉടലെടുക്കുന്നത്. ജൂണ്‍ അഞ്ച് മുതല്‍ സൗദി അറേബ്യയും യുഎഇയും ബഹ്‌റൈനും ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും വിഛേദിച്ചിരിക്കുകയാണ്.

ഇറക്കുമതിയില്ലാതെ

ഇറക്കുമതിയില്ലാതെ

ഇറക്കുമതിയെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകുന്ന രാജ്യമാണ് ഖത്തര്‍. സൗദി സഖ്യ രാജ്യങ്ങളുടെ വിലക്ക് നിലവില്‍ വന്നതോടെ നിര്‍മാണ സാമഗ്രികള്‍ ഇറക്കുമതി ചെയ്യാനാകാതെ വലയുകയാണ് ഇപ്പോള്‍.

കോടിക്കോടി രൂപയുടെ നിര്‍മാണം

കോടിക്കോടി രൂപയുടെ നിര്‍മാണം

ലോകകപ്പിനായി ഖത്തറില്‍ നടക്കുന്നത് 160 ബില്യണ്‍ പൗണ്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആണെന്നാണ് ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏതാണ് 1.31 കോടി കോടി രൂപ വരും ഇത്. എന്നാല്‍ ഈ കണക്ക് ഇത്തിരി പെരുപ്പിച്ചതല്ലേ എന്ന സംശയവും പലരും ഉയര്‍ത്തുന്നുണ്ട്.

സമയബന്ധിതമായി പൂര്‍ത്തിയാക്കിയില്ലെങ്കില്‍

സമയബന്ധിതമായി പൂര്‍ത്തിയാക്കിയില്ലെങ്കില്‍

സ്റ്റേഡിയങ്ങളുടെ നിര്‍മാണം മാത്രമല്ല, അനുബന്ധ സൗകര്യങ്ങള്‍ കൂടി ലോകകപ്പിന് ഒരുക്കേണ്ടതുണ്ട്. ഇത് സമബന്ധിതമായി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ലോകകപ്പ് തന്നെ അവതാളത്തിലാകും എന്ന് ഉറപ്പാണ്. മറ്റൊരു വേദി പെട്ടെന്ന് തിരഞ്ഞെടുക്കാനും സാധ്യമല്ല.

ഖത്തര്‍ ഫുട്‌ബോള്‍ ടീം

ഖത്തര്‍ ഫുട്‌ബോള്‍ ടീം

അതിനിടെയാണ് ഖത്തര്‍ ഫുട്‌ബോള്‍ ടീം മറ്റൊരു കുരുക്കില്‍ പെട്ടിരിക്കുന്നത്. ദക്ഷിണ കൊറിയക്കെതിരെയുള്ള ലോകകപ്പ് യോഗ്യത മത്സരമാണ് ഇപ്പോള്‍ പ്രശ്‌നമായിരിക്കുന്നത്.

ടീ ഷര്‍ട്ടില്‍ ഐക്യദാര്‍ഢ്യം

ടീ ഷര്‍ട്ടില്‍ ഐക്യദാര്‍ഢ്യം

ദക്ഷിണ കൊറിയക്കെതിരെയുള്ള മത്സരത്തിന് മുമ്പ് ഖത്തര്‍ ദേശീയ ടീം അംഗങ്ങള്‍ വാം അപ് ചെയ്യുമ്പോള്‍ ധരിച്ച ടീ ഷര്‍ട്ട് ആണ് വിവാദം. ഖത്തര്‍ ഇമാം ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ ചിത്രം പതിച്ച ടീ ഷര്‍ട്ട് ആയിരുന്നു താരങ്ങള്‍ ധരിച്ചിരുന്നത്.

ഫിഫയുടെ നടപടി?

ഫിഫയുടെ നടപടി?

പ്രത്യേക അനുമതി വാങ്ങാതെ വസ്ത്രങ്ങളില്‍ രാഷ്ട്രീയമോ മതപരമോ വാണിജ്യപരമോ ആയ സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് ഫിഫയുടെ വിലക്കുണ്ട്. ഈ വിലക്ക് ഖത്തര്‍ ലംഘിച്ചു എന്നാണ് ഇപ്പോഴത്തെ ആരോപണം.

English summary
The diplomatic crisis engulfing Qatar threatens to derail the £160bn building programme the country needs to finish to be ready to host the 2022 World Cup.
Please Wait while comments are loading...