ദ്രാവിഡിനെയും സഹീര്‍ ഖാനെയും നാണം കെടുത്തരുത്; ബിസിസിഐക്കെതിരെ തുറന്നടിച്ച് രാമചന്ദ്ര ഗുഹ

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യയുടെ പുതിയ കോച്ചിങ് സ്റ്റാഫുമാരുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിസിസിഐക്കെതിരെ തുറന്നടിച്ച് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. ബിസിസിഐയെ നിയന്ത്രിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച നാലംഗ കമ്മറ്റി അംഗമായിരുന്ന രാമചന്ദ്ര ഗുഹ അടുത്തിടെ രാജിവെച്ചിരുന്നു. അനില്‍ കുംബ്ലെ, രാഹുല്‍ ദ്രാവിഡ്, സഹീര്‍ ഖാന്‍ എന്നിവരെ നാണംകെടുത്തുകയാണ് ബിസിസിഐയെന്ന് അദ്ദേഹം ആരോപിച്ചു.

പരസ്യമായ നാണം കെടുത്തലിന് ഇരയാക്കേണ്ടവരല്ല മുന്‍ കളിക്കാരെന്ന് അദ്ദേഹം തന്റെ ട്വിറ്ററില്‍ കുറിച്ചു. രാഹുല്‍ ദ്രാവിഡിനെയും സഹീര്‍ ഖാനെയും രവിശാസ്ത്രിയുടെ അസിസ്റ്റന്റുമാരാക്കാന്‍ മൂന്നംഗ കമ്മറ്റി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, ഇവരുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നത് ബിസിസിഐ വൈകിപ്പിച്ചതാണ് രാമചന്ദ്ര ഗുഹയെ ചൊടിപ്പിച്ചത്.

 ranmachandraguha-17-1500262880.jpg -Properties Alignment

രാഹുല്‍ ദ്രാവിഡിനെ ഉപദേശകനായും സഹീര്‍ ഖാനെ ബൗളിങ് കോച്ചായുമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ എന്നിവര്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍, തന്റെ അസിസ്റ്റന്റുമാരെ തീരുമാനിക്കാനുള്ള അവകാശം തനിക്കാണെന്ന് മുഖ്യകോച്ച് രവിശാസ്ത്രി പറഞ്ഞതോടെ മൂന്നംഗ കമ്മറ്റി തീരുമാനം ബിസിസിഐ അംഗീകരിച്ചിട്ടില്ല.

English summary
‘Anil Kumble, Rahul Dravid, Zaheer Khan didn’t deserve public humiliation'
Please Wait while comments are loading...