ശ്രീലങ്കയില്‍ അന്നു നടന്നത്; രവിശാസ്ത്രിയെ വാനോളം പുകഴ്ത്തി ആര്‍ അശ്വിന്‍

  • Posted By:
Subscribe to Oneindia Malayalam

ഗാലെ: ശ്രീലങ്കയ്‌ക്കെതിരായ ഗാലെ ടെസ്റ്റിന് തൊട്ടു മുന്‍പ് കോച്ച് രവിശാസ്ത്രിയെ വാനോളം പുകഴ്ത്തി സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍ രംഗത്തെത്തി. രവിശാസ്ത്രിയുടെ സാന്നിധ്യം ടീമിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്നും ടീമിനെ ദുഷ്‌കരമായ സാഹചര്യങ്ങളില്‍ നിന്നും കരകയറ്റാനുള്ള കഴിവ് ശാസ്ത്രിക്കുണ്ടെന്നും അശ്വിന്‍ വിലയിരുത്തി.

2015ല്‍ ഗാലെയില്‍ ടെസ്റ്റ് മത്സരം കളിച്ചത് അശ്വിന്‍ ഓര്‍മിപ്പിച്ചു. ലോക ഒന്നാം നമ്പറായിരുന്ന ഇന്ത്യ ശ്രീലങ്കയോട് അന്ന് അപ്രതീക്ഷ തോല്‍വി വഴങ്ങിയിരുന്നു. ആദ്യ ടെസ്റ്റിലെ തോല്‍വി ടീമിന് വലിയ ആഘാതമായി. എന്നാല്‍, അന്ന് ടീം ഡയറക്ടറായിരുന്ന രവിശാസ്ത്രി പകര്‍ന്നു നല്‍കിയ ആത്മവിശ്വാസം ചെറുതല്ലായിരുന്നു.

ravishasthri-26-1501036983.jpg -Properties

രവിശാസ്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് ടീമിന് ശക്തമായി തിരിച്ചുവരാനായി. തുടര്‍ന്നുള്ള രണ്ട് ടെസ്റ്റുകളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കുകയും ചെയ്തു. ദ്വീപ് രാഷ്ട്രത്തില്‍ 22 വര്‍ഷത്തിനുശേഷമായിരുന്നു ഇന്ത്യ ടെസ്റ്റ് പരമ്പര നേടിയതെന്നും അശ്വിന്‍ ഓര്‍ത്തെടുത്തു. ശാസ്ത്രിയുടെ തെരഞ്ഞെടുപ്പ് എന്തുകൊണ്ടും ടീമിന് ഗുണം ചെയ്യുമെന്നും സ്പന്നര്‍ പറഞ്ഞു.

ഇന്ത്യന്‍ ടീമില്‍ ഇപ്പോള്‍ ലോകോത്തര താരങ്ങളാണ് കളിക്കുന്നത്. കഴിവുറ്റ ഒരു യുവനിരയും ഇന്ത്യയ്ക്കുണ്ട്. കളിക്കാരില്‍ അത് സമ്മര്‍ദ്ദമുണ്ടാക്കുമെങ്കിലും മികച്ച കളി പുറത്തെടുക്കാന്‍ ആരോഗ്യകരമായ മത്സരം ഇടയാക്കുന്നുണ്ട്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യ ശക്തരാണെന്നും ഗാലെ ടെസ്റ്റിന് മുന്നോടിയായി അശ്വിന്‍ വ്യക്തമാക്കി.

English summary
Ravichandran Ashwin all praise for Indian cricket team head coach Ravi Shastri
Please Wait while comments are loading...