വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിയോ ഒളിംപിക്‌സ്: സിറിയയില്‍ നിന്ന് ഒളിംപിക്‌സിലേക്കുള്ള പെണ്‍ പോരാട്ടം

ബെര്‍ലിന്‍: ഒളിപിംക്‌സിനേക്കാള്‍ വലിയ ജീവന്‍മരണ പോരാട്ടമായിരുന്നു യുസ്ര മര്‍ദിനിക്ക് ജീവിതം സമ്മാനിച്ചത്. യൂറോപ്പിലേക്കുള്ള യാത്രക്കിടെ മെഡിറ്ററേനിയന്‍ കടലില്‍ വെച്ച് തകര്‍ന്ന ബോട്ടില്‍ നിന്ന് 19 പേരെയാണ് യുസ്ര ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയത്. ഈ കരുത്തുമായാണ് യുസ്ര റിയോ ഒളിംപിക്‌സിന് ഒരുങ്ങിയിട്ടുള്ളത്.

ഒളിമ്പിക്‌സ്: ഇന്ത്യയെക്കുറിച്ച് നിങ്ങളറിയാത്ത ഏഴ് രഹസ്യങ്ങള്‍!!!ഒളിമ്പിക്‌സ്: ഇന്ത്യയെക്കുറിച്ച് നിങ്ങളറിയാത്ത ഏഴ് രഹസ്യങ്ങള്‍!!!

2012ല്‍ സിറിയയില്‍ നിന്ന് അഭയം തേടി പുറപ്പെട്ട യുസ്ര ഉള്‍പ്പെട്ട 20 അംഗ സംഘത്തിന് ജര്‍മ്മനിയാണ് തുണയായത്. ജര്‍മ്മനിയിലെത്തിയതോടെ നീന്തല്‍താരമായ യുസ്രയുടെ സ്വപ്‌നങ്ങള്‍ക്ക് കരുത്താര്‍ജ്ജിച്ചു. ഇതായിരുന്നു റിയോ ഒളിംപിക്‌സിലേക്കുള്ള വഴി തുറന്നതും.

 യുസ്ര മര്‍ദ്ദിനി

യുസ്ര മര്‍ദ്ദിനി

സിറിയയിലെ ആഭ്യന്തര യുദ്ധത്തെത്തുടര്‍ന്ന് ജന്മനാടായ ദമാസ്‌കസില്‍ നിന്ന് ഗ്രീസിലേക്ക് അഭയം തേടിയുള്ള യാത്രക്കിടെയായിരുന്നു സഹോദരിക്കൊപ്പം യുസ്ര സഞ്ചരിച്ച ബോട്ട് മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ വച്ച് തര്‍ന്നത്. നീന്തല്‍ താരം കൂടിയായ സഹോദരിയുടെ സഹായത്തോടെ ബോട്ടിലുള്ളവരെ കരക്കെത്തിച്ചത് ജീവിതത്തില്‍ നിര്‍ണ്ണായകമായി.

 മത്സരം ഫ്രീ സ്റ്റൈലില്‍

മത്സരം ഫ്രീ സ്റ്റൈലില്‍

എക്കാലത്തേയും അഭയാര്‍ത്ഥി ഒളിംപിക്‌സ് ടീമിലെ അംഗം കൂടിയാണ് 100 മീറ്റര്‍ ഫ്രീ സ്റ്റൈലിലും 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ വിഭാഗത്തിലും മത്സരിക്കുന്ന ഈ 18കാരി. ജൂണിലാണ് ദക്ഷിണ സുഡാന്‍, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, എത്യോപ്യ എന്നിവിടങ്ങളിലെ താരങ്ങള്‍ക്കൊപ്പം യുസ്രയും ഔദ്ധ്യോഗികമായി ഇടംപിടിച്ചത്.

റിയോയില്‍

റിയോയില്‍

വെള്ളിയാഴ്ച നടക്കുന്ന ഒളിംപിക്‌സിന്റെ ഉദ്ഘാടന ചടങ്ങില്‍ 10 ടീംമംഗങ്ങള്‍ക്കൊപ്പം യുസ്രയും മെഡല്‍ സ്വപ്‌നങ്ങളുമായി ഒളിംപിക്‌സ് പതാകയ്ക്ക് കീഴില്‍ അണിനിരക്കും.

ഗ്രീസിലേക്കുള്ള യാത്ര

ഗ്രീസിലേക്കുള്ള യാത്ര

അഭയാര്‍ത്ഥികളുള്‍പ്പെട്ട തുര്‍ക്കിയിലെ ഇസ്മിറില്‍ നിന്ന് ഗ്രീസിലെ ലെസ്‌ബോസിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. ബോട്ടിന്റെ മോട്ടര്‍ നിശ്ചലമായി ബോട്ടില്‍ വെള്ളം നിറഞ്ഞതോടെ ബോട്ടിലുണ്ടായിരുന്ന 19 പേരെ കരയ്‌ക്കെത്തിക്കുന്ന ദൗത്യം 17 കാരിയായ യുസ്ര സ്വയം ഏറ്റെടുക്കുകയായിരുന്നു. യുസ്രയും സഹോദരി സാറയും ഉള്‍പ്പെടെ മൂന്ന് സ്ത്രീകളായിരുന്നു ബോട്ടിലുണ്ടായിരുന്നത്.

 യാത്ര ജര്‍മ്മനിയില്‍ നിന്ന്

യാത്ര ജര്‍മ്മനിയില്‍ നിന്ന്

തുര്‍ക്കിയില്‍ നിന്ന് ഗ്രീസിലേക്കുള്ള യാത്രക്കിടെ ബോട്ട് തകര്‍ന്നതിനെ തുടര്‍ന്ന് ജര്‍മ്മനി അഭയം നല്‍കിയ യുസ്രയും സഹോദരിയും ജര്‍മ്മനിയില്‍ നിന്നാണ് ബ്രസീലിലേക്ക് പുറപ്പെട്ടത്.

 പ്രശസ്തിയിലേക്ക്

പ്രശസ്തിയിലേക്ക്

ബെര്‍ലിനിലെ പഴയ നീന്തല്‍ ക്ലബ്ബായ വാസര്‍ഫ്രൂണ്ടെയിലാണ് കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ യുസ്ര പരിശീലിക്കുന്നത്. അന്താരാഷ്ട്ക ഒളിംപിക്‌സ് കമ്മിറ്റി ഒളിംപിക്‌സിനുള്ള താരങ്ങളുടെ പട്ടികയിലേക്ക് താരത്തെ തിരഞ്ഞെടുത്തതോടെയാണ് യുസ്ര പ്രശസ്തിയുടെ കൊടുമുടി താണ്ടുന്നത്.

യുസ്രയും സുഹൃത്ത് റാമി അനീസും

യുസ്രയും സുഹൃത്ത് റാമി അനീസും

യുസ്രയും സുഹൃത്ത് റാമി അനീസും ഒളിംപിക്‌സ് ടീമിലേക്ക് ഔദ്ധ്യോഗികമായി തിരഞ്ഞെടുത്ത വിവരം മര്‍ദിനി അറിയുന്നത് മാധ്യമപ്രവര്‍ത്തകര്‍ വീട്ടിലെത്തിയപ്പോഴായിരുന്നു.

നീന്തല്‍ പഠിച്ചത്

നീന്തല്‍ പഠിച്ചത്

മൂന്നാം വയസ്സില്‍ നീന്തല്‍ അഭ്യസിച്ച് തുടങ്ങിയ യുസ്ര നീന്തല്‍ പരിശീലകന്റെ മകളാണ്. സിറിയന്‍ ഒളിംപിക്‌സ് കമ്മറ്റിയുടെ പിന്തുണയോടെയാണ് ഒളിംപിക്‌സില്‍ മത്സരിക്കാനെത്തുന്നത്.

 ദരായ കൂട്ടക്കൊല

ദരായ കൂട്ടക്കൊല

2012ല്‍ സിറിയയിലെ ദമാസ്‌കസിലുണ്ടായ ദരായ കൂട്ടക്കൊലയില്‍ വീട് നഷ്ടപ്പെട്ടു. 2015 ആഗസ്ത് 12ന് സഹോദരിക്കും ബന്ധുക്കള്‍ക്കുമൊപ്പം സിറിയ വിട്ടു. ദമാസമകസില്‍ നിന്ന് ബെയ്‌റൂട്ടിലേക്കും, ഇസ്താമബുംളിലേക്കും കൊള്ളക്കാര്‍ക്കൊപ്പം സഞ്ചരിച്ചാണ് അഭയാര്‍ത്ഥി സംഘം ജര്‍മ്മനിയിലെത്തുന്നത്.

റിയോ ഒളിംപിക്‌സ്: എന്താണ് ലക്ഷ്വറി സെക്‌സ് സ്യൂട്ട്, പരീക്ഷിക്കൂ...

Story first published: Tuesday, August 2, 2016, 17:09 [IST]
Other articles published on Aug 2, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X