വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ ഗുസ്തി താരം വഞ്ചകനെന്ന് റഷ്യ, ഒളിംപിക്‌സില്‍ നിന്ന് വിട്ടുനില്‍ക്കണം.. കാരണം ഇതാണ്

റിയോ ഡി ജനീറോ

: ഇന്ത്യന്‍ ഗുസ്തി താരം നര്‍സിംഗ് യാദവിനെതിരെ ഗുരുതര ആരോപണവുമായി റഷ്യ. മരുന്നടി വിവാദത്തില്‍നിന്ന് രക്ഷപ്പെട്ട് റിയോ ഒളിംപിക്‌സിനെത്തിയ താരത്തെയാണ് റഷ്യന്‍ താരങ്ങള്‍ മരുന്നടി വിവാദത്തിന്റെ പേരില്‍ അധിക്ഷേപിക്കുന്നത്. മരുന്നടി വിവാദത്തില്‍പ്പെട്ട ഒരു താരത്തെ ഒളിംപിക്‌സിനയച്ച ഇന്ത്യയുടെ തീരുമാനത്തേയും ചോദ്യം ചെയ്തുകൊണ്ടുള്ളതാണ് റഷ്യന്‍ താരങ്ങളുടെ വിമര്‍ശനം.

 റിയോ ഒളിംപിക്‌സ്: കള്ളക്കഥകള്‍ തന്നെ വേദനിപ്പിക്കുന്നുവെന്ന് പെയ്സ്, വിവാദമില്ലെന്ന് ടീം തലവന്‍ റിയോ ഒളിംപിക്‌സ്: കള്ളക്കഥകള്‍ തന്നെ വേദനിപ്പിക്കുന്നുവെന്ന് പെയ്സ്, വിവാദമില്ലെന്ന് ടീം തലവന്‍

ഡോപ്പിംഗ് ഏജന്‍സിയുടെ വലയില്‍ കുരുങ്ങിയ റഷ്യന്‍ കായികതാരങ്ങള്‍ക്ക് ഒളിംപിക്‌സിനുള്ള അനുമതി നിഷേധിച്ചതും നര്‍സിംഗിന് അനുമതി നല്‍കിയതും വര്‍ണ്ണവെറിയുടെ പേരിലാണെന്നും താരങ്ങള്‍ ആരോപിക്കുന്നു. എന്നാല്‍ വേള്‍ഡ് ഡോപ്പിംഗ് ഏജന്‍സിയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള പ്രതികരണം ക്യാമറയ്ക്ക് മുമ്പാകെ നടത്താന്‍ താരങ്ങള്‍ തയ്യാറായിട്ടില്ല. 74 കി. ഗ്രാം ഫ്രീ സ്റ്റൈല്‍ വിഭാഗത്തിലാണ് നര്‍സിംഗ് യാദവ് മത്സരിക്കുന്നത്. മരുന്ന് വിവാദത്തിലുള്‍പ്പെട്ട റഷ്യന്‍ താരങ്ങളെ വിലക്കുകയും അതേസമയം ഇന്ത്യന്‍ താരത്തിന് പിന്‍വാതില്‍ പ്രവേശമനം നല്‍കുകയും ചെയ്തത് തീര്‍ത്തും തെറ്റാണെന്നും താരങ്ങള്‍ ആരോപിക്കുന്നു. ഒളിംപിക്‌സ് യോഗ്യത നേടിയ 118 റഷ്യന്‍ താരങ്ങള്‍ക്കാണ് മരുന്നടി വിവാദത്തെ തുടര്‍ന്ന് ഡോപ്പിംഗ് ഏജന്‍സി വിലക്കേര്‍പ്പെടുത്തിയത്.

olympic-rings

നര്‍സിംഗ് മത്സരിക്കുന്ന പുരുഷന്മാരുടെ 74 കി. ഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ റഷ്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായ അന്യയാര്‍ ഗദ്ദ്വേവും അമേരിക്കയുടെ ജോര്‍ദ്ദാന്‍ ബറഫ്സ്സുമാണ് മത്സരിക്കുന്നത്. ജോര്‍ദ്ദാന്‍ ലണ്ടന്‍ ഒളിംപിക്‌സിലെ സ്വര്‍ണ്ണമെഡല്‍ ജേതാവാണ്.

മരുന്നടി വിവാദത്തെ തുടര്‍ന്ന് നീന്തല്‍ താരങ്ങള്‍, വെയ്റ്റ്‌ലിഫ്റ്റിംഗ് താരങ്ങളും കനോയിംഗ് താരങ്ങളുമുള്‍പ്പെടെയുള്ളവര്‍ക്കാണ് ഒളിംപിക്‌സ് അവസരം നഷ്ടമായത്. റഷ്യന്‍ താരങ്ങള്‍ക്ക് ഒളിംപിക്‌സില്‍ മത്സരിക്കണമെങ്കില്‍ അതാത് ഫെഡറേഷനുകള്‍ അനുമതി നല്‍കണമെന്ന അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മറ്റിയുടെ തീരുമാനമാണ് താരങ്ങള്‍ക്ക് തിരിച്ചടിയായത്.

Story first published: Saturday, August 6, 2016, 14:13 [IST]
Other articles published on Aug 6, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X