ബൈക്ക് റേസറായി ശ്രീശാന്ത്!!'ടീം ഫൈവ്' റിലീസിനൊരുങ്ങുന്നു

Subscribe to Oneindia Malayalam

തിരുവന്തപുരം: ഐപിഎല്‍ ഒത്തുകളി വിവാദത്തെ തുടര്‍ന്ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ആജീവനാന്ത വിലക്കു നേരിടുന്ന ശ്രീശാന്ത് നായകനായെത്തുന്ന ആദ്യ മലയാളം ചിത്രം 'ടീം ഫൈവ്' റിലീസിന് തയ്യാറെടുക്കുന്നു. ജൂലൈ 14 നാണ് ചിത്രം റിലീസ് ചെയ്യുക. 34 വയസ്സുകാരനായ ശ്രീശാന്ത് ചിത്രത്തില്‍ ബൈക്ക് റേസറുടെ വേഷമാണ് അവതരിപ്പിക്കുന്നത്. മലയാളം, തമിഴ്, കന്നഡ, തെലുങ്കു, ഹിന്ദി ഭാഷകളിലാണ് 'ടീം ഫൈവ്' റിലീസ് ചെയ്യുന്നത്. നിക്കി ഗല്‍റാണി നായികയായെത്തുന്ന ചിത്രത്തില്‍ പേളി മാണി, മകരന്ദ് ദേശ്പാണ്ഡെ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സുരേഷ് ഗോവിന്ദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പു വേളയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതിനിടയിലും ശ്രീശാന്ത് ടീം ഫൈവിന്റെ ഷൂട്ടിങ്ങിനായി സമയം മാറ്റി വെച്ചിരുന്നു. ബൈക്ക് റേസറായ നിഖില്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ശ്രീശാന്ത് അവതരിപ്പിക്കുന്നത്. പിതാവ് ശാന്തകുമാരന്‍ നായരാണ് ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത്.

സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ടെന്ന് പള്‍സര്‍ സുനി... വെറും സ്രാവുകളല്ല, കൊമ്പന്‍ സ്രാവുകള്‍

 sreesanth

കലാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നു തന്നെയാണ് ശ്രീശാന്തിന്റെ വരവ്. 2015 ല്‍ പുറത്തിറങ്ങിയ ബിഗ് പിക്ചറാണ് ശ്രീശാന്തിന്റെ ആദ്യ സിനിമ. പിന്നീട് പൂജാ ഭട്ട് നായികയായ കാബ്‌റേറ്റ് എന്ന സിനിമയില്‍ വില്ലനായും ശ്രീശാന്ത് അഭിനയിച്ചു. സ്റ്റേജ് ഷോകളിലും ശ്രീശാന്ത് മിന്നുന്ന പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്.

English summary
Banned Indian cricketer S Sreesanth-starrer 'Team 5' is all set to hit theatres on July 14.
Please Wait while comments are loading...