മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍ പുതുവര്‍ഷം ആഘോഷിച്ചത് മുന്‍ ഇന്ത്യന്‍ താരങ്ങളായ അജിത് അഗാര്‍ക്കറിനും യുവരാജ് സിങ്ങിനുമൊപ്പം. ഇരുവര്‍ക്കുമൊപ്പം ആഘോഷിക്കുന്ന ചിത്രം പിന്നീട് പുറത്തുവിട്ടു. യുവരാജിന്റെ ഇസ്റ്റഗ്രാമിലൂടെയാണ് ചിത്രം പുറത്തുവിട്ടത്.
മനോഹരമായ സാഹാഹ്നത്തിന് സച്ചിനും അഗാര്‍ക്കറിനും യുവരാജ് നന്ദി പറയുകയും ചെയ്തിട്ടുണ്ട്. ചിത്രം പുറത്തുവിട്ടയുടനെ അത് വൈറലാവുകയും ചെയ്തു. ഇതുകൂടാതെ സച്ചിന് തനിച്ച് ആഘോഷിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. രാജ്യസഭാ എംപിയായ സച്ചിന് കഴിഞ്ഞദിവസം രാജ്യസഭയില്‍ നടത്താനിരുന്ന പ്രസംഗവും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.
2013ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച സച്ചിന് മറ്റു കായികയിനങ്ങളിലും സജീവമാണ്. ഇതിന്റെ വീഡിയോകളും സച്ചിന് സോഷ്യല്‍ മീഡിയവഴി പുറത്തിറക്കാറുണ്ട്. ഐഎസ്എല്‍ കേരള ബ്ലാസ്റ്റേഴ്സ് ഉടമകൂടിയാണ് സച്ചിന്. സുഹൃത്തുക്കള്‍ക്കൊപ്പം സ്പോര്‍ട്സില്‍ ചെലവഴിക്കുന്നതും കളിക്കുന്നതും ഏറെ സന്തോഷം പകരുന്നതാണ്. സ്പോര്‍ട്സ് ഇല്ലാതെ തന്റെ ജീവിതം പൂര്ണമാകില്ലെന്നുമാണ് സച്ചിന് പറയുന്നത്.