ഇന്ത്യന്‍ പോരില്‍ പ്രണീത് നേടി...സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ കന്നിക്കിരീടം

  • Written By:
Subscribe to Oneindia Malayalam

സിംഗപ്പൂര്‍ സിറ്റി: ഇന്ത്യന്‍ താരങ്ങള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ബി സായ്പ്രണീത് കിരീടം നേടി. സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ഫൈനലില്‍ നാട്ടുകാരനായ കെ ശ്രീകാന്തിനെയാണ് പ്രണീത് തോല്‍പ്പിച്ചത്. താരത്തിന്റെ കന്നി സൂപ്പര്‍ സീരീസ് കിരീടവിജയം കൂടിയാണിത്.

1

ഫൈനലില്‍ ശ്രീകാന്തിനെ 17-21, 21-17, 21-12നാണ് പ്രണീതിനെ പരാജയപ്പെടുത്തിയത്. മല്‍സരം 54 മിനിറ്റ് കൊണ്ട് അവസാനിച്ചു. ആദ്യ സെറ്റ് കൈവിട്ട ശേഷമാണ് പിന്നീടുള്ള രണ്ടു സെറ്റുകളും കൈക്കലാക്കി പ്രണീത് കിരീടത്തിലേക്ക് കുതിച്ചത്.സൂപ്പര്‍ സീരീസിന്റെ ഫൈനലില്‍ ഇന്ത്യന്‍ താരങ്ങള്‍ മുഖാമുഖം വന്ന ആദ്യത്തെ ഫൈനല്‍ കൂടിയായിരുന്നു ഇത്. നേരത്തേ ചൈന, ഇന്തോനേഷ്യ, ഡെന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളിലുള്ളവര്‍ മാത്രമേ സൂപ്പര്‍ സീരീസില്‍ ഇതുപോലെ ഏറ്റുമുട്ടിയിട്ടുള്ളൂ.

English summary
B Sai Praneeth upstaged compatriot K Srikanth to clinch the Singapore Open men's singles title.
Please Wait while comments are loading...