കിരീടം കൈപ്പിടിയില്‍, വഴുതിപ്പോയത് റാങ്ക് !! സാനിയ ചിരിക്കണോ, കരയണോ?

  • Written By:
Subscribe to Oneindia Malayalam

ബ്രിസ്ബണ്‍: ഇന്ത്യന്‍ ടെന്നിസിലെ സൂപ്പര്‍ താരം സാനിയാ മിര്‍സയ്ക്ക് ഡബിള്‍സ് റാങ്കിങിലെ ഒന്നാംസ്ഥാനം നഷ്ടമായി. ബ്രിസ്ബണ്‍ ഇന്റര്‍നാഷനല്‍ ടൂര്‍ണമെന്റിന്റെ ഡബിള്‍സില്‍ കിരീടം നേടിയെങ്കിലും അതു സാനിയയെ റാങ്കിങില്‍ തുണച്ചില്ല.

സീസസണിലെ കന്നിക്കിരീടമാണ് പങ്കാളിയായ അമേരിക്കയുടെ ബെഥാനി മറ്റെക് സാന്‍ഡ്‌സിനൊപ്പം സാനിയ കൈക്കലാക്കിയത്.

പിന്തള്ളിയത് പങ്കാളി തന്നെ

ഡബിള്‍സ് പങ്കാളി കൂടിയായ മറ്റെക് സാന്‍ഡ്‌സാണ് സാനിയയെ പിന്തള്ളി റാങ്കിങില്‍ ഒന്നാമതെത്തിയത്. ഒന്നാം റാങ്കിലെത്തിയ സാന്‍ഡ്‌സിനെ സാനിയ അഭിനന്ദിച്ചു.

തോല്‍പ്പിച്ചത് രണ്ടാം സീഡുകളെ

ബ്രിസ്ബണ്‍ ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ രണ്ടാം സീഡുകളായ റഷ്യന്‍ ജോടി എകതറീന മകറോവ- എലേന വെസ്‌നിന സഖ്യത്തെയാണ് സാനിയ സഖ്യം നേരിട്ടുള്ള സെറ്റുകള്‍ക്കു തകര്‍ത്തത്. സ്‌കോര്‍: 6-2, 6-3.

തുടര്‍ച്ചയായ രണ്ടാം കിരീടം

തുടര്‍ച്ചയായി രണ്ടാം തവണയാണ് സാനിയ ഈ ടൂര്‍ണമെന്റില്‍ ജേതാവാകുന്നത്. കഴിഞ്ഞ വര്‍ഷം സ്വിറ്റ്‌സര്‍ലന്‍ഡ് സൂപ്പര്‍ താരം മാര്‍ട്ടിന ഹിംഗിസിനൊപ്പം സാനിയ ഇവിടെ കിരീടം കരസ്ഥമാക്കിയിരുന്നു.

91 ആഴ്ച ഒന്നാംസ്ഥാനത്ത്

91 ആഴ്ചകള്‍ ഒന്നാംറാങ്കില്‍ തുടര്‍ന്ന ശേഷമാണ് സാനിയക്കു താഴേക്ക് ഇറങ്ങേണ്ടിവരുന്നത്. 2015 ഏപ്രില്‍ 13നാണ് സാനിയ ഡബിള്‍സ് റാങ്കിങില്‍ തലപ്പത്തെത്തുന്നത്.

English summary
India's Sania Mirza lost the WTA number 1 rank in doubles despite winning the title in Brisbane. Sania, who has held the WTA doubles No. 1 ranking for 91 weeks beginning April 13, 2015, will, however, cede the top spot to Mattek-Sands after this win.
Please Wait while comments are loading...