സന്തോഷ് ട്രോഫി: തുടര്‍ച്ചയായ രണ്ടാം ജയം, തമിഴ്‌നാട് ഫൈനല്‍റൗണ്ടിനരികെ

  • Written By:
Subscribe to Oneindia Malayalam

കോഴിക്കോട്: സന്തോഷ് ട്രോഫി യോഗ്യതാ മല്‍സരത്തില്‍ തമിഴ്‌നാടിനു വീണ്ടും ജയം. ദക്ഷിണ മേഖല യോഗ്യതാറൗണ്ടിലെ ഗ്രൂപ്പ് ബി മല്‍സരത്തില്‍ തെലങ്കാനയെ 4-0നാണ് തമിഴ്‌നാട് തകര്‍ത്തത്. ഈ വിജയം തമിഴ്‌നാടിനെ ഫൈനല്‍ റൗണ്ടിന് തൊട്ടരികിലെത്തിച്ചു. എന്നാല്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ തെലങ്കാനയുടെ ഫൈനല്‍ പ്രതീക്ഷ അവസാനിച്ചു.

football

സ്‌ട്രൈക്കര്‍ റീഗന്റെ തകര്‍പ്പന്‍ ഹാട്രിക്കാണ് തമിഴ്‌നാടിന്റെ ജയം അനായാസമാക്കിയത്. ഫൈനല്‍ വിസിലിനു തൊട്ടുമുമ്പാണ് താരം ഹാട്രിക് പൂര്‍ത്തിയാക്കിയത്. നന്ദകുമാറാണ് മറ്റൊരു സ്‌കോറര്‍.

നേരത്തേ ഗ്രൂപ്പിലെ ആദ്യ കളിയില്‍ തമിഴ്‌നാട് 2-0നു ലക്ഷദ്വീപിനെ മറികടന്നിരുന്നു. തെലങ്കാന ആദ്യ മല്‍സരത്തില്‍ സര്‍വീസസിനോട് എതിരില്ലാത്ത ഏഴു ഗോളുകള്‍ക്കാണ് തകര്‍ന്നടിഞ്ഞത്.

English summary
Tamil nadu won second consecutive match in santhosh trophy. They beat Telangana in second qualifying match. Reegan scores hattrick for tamil nadu.
Please Wait while comments are loading...