സന്തോഷ് ട്രോഫി: മിസോറാമിനെ തോല്‍പ്പിച്ച് കേരളം സെമിയില്‍

  • Written By:
Subscribe to Oneindia Malayalam

വാസ്‌കോ: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ മല്‍സരത്തില്‍ കേരളം സെമിയില്‍. മിസോറാമിനെ ഒന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് കേരളം പരാജയപ്പെടുത്തിയത്. ഇതോടെ കേരളം ഗ്രൂപ്പില്‍ മുന്നിലെത്തി. കേരളത്തിന് വേണ്ടി അസ്ഹറുദ്ദീന്‍ രണ്ടും ജോബി, സീസന്‍ എന്നിവര്‍ ഓരോ ഗോളും നേടി.

കളിയുടെ അവസാന മിനിറ്റുകളിലായിരുന്നു അസ്ഹറുദ്ദീന്റെ ഇരട്ട ഗോള്‍. ജോബി ജസ്റ്റിന്‍ ആറാം മിനിറ്റിലും സീസണ്‍ ഒമ്പതാം മിനിറ്റിലും ഗോള്‍ നേടിയിരുന്നു. ആദ്യ പകുതിയില്‍ തന്നെ കേരളം രണ്ട് ഗോളുകള്‍ക്ക് മുന്നിലായാണ് കുതിപ്പ് തുടര്‍ന്നത്.

Football

മൂന്ന് മല്‍സരങ്ങളില്‍ നിന്ന് ഏഴ് പോയിന്റുമായാണ് കേരളം ഗ്രൂപ്പില്‍ ഒന്നാമതെത്തിയിരിക്കുന്നത്. രണ്ടു വിജയവും ഒരു സമനിലയും ഉള്‍പ്പെടുന്നതാണ് കേരളത്തിന്റെ മിന്നും പ്രകടനങ്ങള്‍. ഗ്രൂപ്പില്‍ മുമ്പിലുണ്ടായിരുന്ന പഞ്ചാബ് ഇന്ന് നടന്ന രണ്ടാം മല്‍സരത്തില്‍ മഹാരാഷ്ട്രയോട് തോറ്റതാണ് കേരളത്തിന് നേട്ടമായി.

വെള്ളിയാഴ്ച പഞ്ചാബിനെ കേരളം സമനിലയില്‍ തളച്ചിരുന്നു. മൂന്ന് മാറ്റങ്ങളുമായിട്ടായിരുന്നു അന്ന് കേരളം പോരിനിറങ്ങിയത്. ആദ്യ മല്‍സരത്തില്‍ കേരളം റെയില്‍വേസിനെ 4-2ന് പരാജയപ്പെടുത്തിയിരുന്നു.

English summary
Santosh Trophy football tournament Kerala team in Semi final
Please Wait while comments are loading...