ധൈര്യമായി ഓണ്‍ലൈന്‍ പന്തയം നടത്താം..ഇന്ത്യയില്‍ ഓണ്‍ലൈന്‍ ചൂതാട്ടം നിയമവിധേയമാക്കുന്നു..

Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യയില്‍ ഓണ്‍ലൈന്‍ പന്തയങ്ങള്‍ നിയമവിധേയമാക്കുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ച് കേന്ദ്രകായിക മന്ത്രാലയം ആലോചിക്കുന്നു. ഇതു സംബന്ധിച്ച നീക്കങ്ങള്‍ തുടങ്ങിയതായി കായിക മന്ത്രാലയത്തോട് അടുത്ത വൃത്തങ്ങള്‍ ഇതു സംബന്ധിച്ച് സൂചനകള്‍ നല്‍കിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിഷയത്തില്‍ പന്തയ മദ്ധ്യസ്ഥരുമായി ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. കരടുരേഖ തയ്യാറാക്കുന്നതിന് രണ്ടു വര്‍ഷമെങ്കിലും വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചൂതാട്ടം നിയമ വിധേയമാക്കിയ ഇംഗ്ലണ്ടിലെ പ്രതിന്ധികളുമായും നിയമനിര്‍മ്മാണം സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തും. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ ബ്രിട്ടനുമായി ഇപ്പോള്‍ ഇംഗ്ലണ്ടിലുള്ള സ്‌പോര്‍ട്‌സ് സെക്രട്ടറി ഇഞ്ചട്ടി ശ്രീനിവാസന്‍ ഒപ്പു വെച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഓണ്‍ലൈന്‍ ചൂതാട്ടരംഗത്തെ നാഴികക്കല്ലായിരിക്കും ഈ നീക്കം.

 ഇപ്പോള്‍ കുതിരയോട്ടത്തിനു മാത്രം

ഇപ്പോള്‍ കുതിരയോട്ടത്തിനു മാത്രം

ഇപ്പോള്‍ ഇന്ത്യയില്‍ കുതിരയോട്ടത്തിനു മാത്രമാണ് നിയമവിധേയമായ പന്തയം നടക്കുന്നത്. ഇതിനെ 28 ശതമാനം ജിഎസ്ടിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 ഇന്ത്യയിലെ പന്തയവിപണി

ഇന്ത്യയിലെ പന്തയവിപണി

ദോഹ ആസ്ഥാനമാക്കിയുള്ള ഇന്റര്‍നാഷണല്‍ സ്റ്റഡി ഫോര്‍ സ്‌പോര്‍ട്ട് സെക്യൂരിറ്റി നല്‍കുന്ന കണക്കനുസരിച്ച് 9.6 കോടി രൂപയുടെ അനധികൃത ചൂതാട്ടം ഇന്ത്യയില്‍ നടക്കുന്നുണ്ട്. പ്രാദേശിക വാതുവെയ്പുകാര്‍ വഴിയും വെബ്‌സൈറ്റുകള്‍ വഴിയുമാണ് ഇത് നടക്കുന്നത്.

നിയമം വന്നാലുള്ള നേട്ടം

നിയമം വന്നാലുള്ള നേട്ടം

ഓണ്‍ലൈന്‍ പന്തയം നിയമവിധേയമാക്കുന്നത് രാജ്യത്തെ കായിക മേഖലക്കും സാമ്പത്തിക മേഖല്കകും ഗുണകരമാകുമെന്ന് വിലയിരുത്തല്‍. നിലവില്‍ ദേശീയതലത്തിലും സംസ്ഥാന തലത്തിലും കായിക ഇനങ്ങള്‍ നേരിടുന്ന ഫണ്ടിന്റെ അഭാവം ഇതിലൂടെ പരിഹരിക്കാനാകുമെന്ന് കായിക മന്ത്രാലയം പ്രതീക്ഷിക്കുന്നു. ഇതില്‍ നിന്നും ലഭിക്കുന്ന തുകയുടെ ഒരു ഭാഗം കായിക മന്ത്രാലയം നേതൃത്വം നല്‍കുന്ന പരിപാടികള്‍ക്കായി വിനിയോഗിക്കാനും ആലോചിക്കുന്നുണ്ട്.

അനന്തരഫലങ്ങള്‍

അനന്തരഫലങ്ങള്‍

ഇത്തരമൊരു നിയമം സമൂഹത്തില്‍ ഉണ്ടാക്കിയേക്കാവുന്ന അനന്തരഫലങ്ങളെക്കുറിച്ച് തങ്ങള്‍ക്ക് വ്യക്തമായ ധാരണയുണ്ടെന്ന് കായിക മന്ത്രാലയം പറയുന്നു. എങ്കിലും രാജ്യത്തെ കായിക, സാമ്പത്തിക രംഗം ഈ നീക്കത്തിലൂടെ മെച്ചപ്പെടുമെന്നു തന്നെയാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്. അന്തര്‍ദേശീയ തലത്തില്‍ കായികരംഗത്ത് നടക്കുന്ന നല്ല മാറ്റങ്ങളെ ഇവിടെയും പ്രാവര്‍ത്തികമാക്കുകയാണ് ലക്ഷ്യമെന്നും കായിക മന്ത്രാലയം പറയുന്നു.

ഗുണകരമാകുമോ..?

ഗുണകരമാകുമോ..?

വാതുവെയ്പും ഒത്തുകളി വിവാദങ്ങളുമെല്ലാം പല തവണ കായിക രംഗത്തിന്റെ നിറം കെടുത്തിയിട്ടുണ്ട്. ഇത്തരം പന്തയങ്ങളും വാതുവെയ്പുകളും ക്രിക്കറ്റില്‍ നിയമവിധേയമാക്കണമെന്ന് മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആര്‍എം ലോധ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിന്റെ ചുവടു പിടിച്ചാണ് കേന്ദ്ര കായിക മന്ത്രാലയത്തിന്റെ പുതിയ നീക്കം.

 ബ്രിട്ടനില്‍..

ബ്രിട്ടനില്‍..

ലോട്ടറി, ഓണ്‍ലൈന്‍ പന്തയം എന്നിവയിലൂടെ കായിക രംഗം നേരിടുന്ന ഫണ്ടിന്റെ ദൗര്‍ലഭ്യം ഒരളവു വരെ ബ്രിട്ടന്‍ പരിഹരിച്ചിട്ടുണ്ട്. ഇത്തരം മുന്‍മാതൃകകള്‍ കണക്കിലെടുത്താണ് ബ്രിട്ടനുമായി ധാരണാപത്രത്തില്‍ ഒപ്പിടാന്‍ ഇന്ത്യയെ പ്രേരിപ്പിക്കുന്നത്.

English summary
Sports Ministry lays ground for making online betting legal
Please Wait while comments are loading...