ഇന്തോനേഷ്യയില്‍ ഇന്ത്യന്‍ പതാക ഉയര്‍ന്നു!! സൂപ്പര്‍ സീരീസ് കിരീടം കെ ശ്രീകാന്തിന്

  • Posted By:
Subscribe to Oneindia Malayalam

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരം കിഡംബി ശ്രീകാന്ത് കിരീടം ചൂടി. ഫൈനലില്‍ ജപ്പാന്റെ കസുമസ സക്കായിയെയാണ് ശ്രീകാന്ത് നേരിട്ടുള്ള സെറ്റുകള്‍ക്കു തോല്‍പ്പിച്ചത്. സ്‌കോര്‍: 21-11, 21-19.

ടൂര്‍ണമെന്റില്‍ ഉജ്ജ്വല കുതിപ്പ് നടത്തിയ ശ്രീകാന്ത് ഫൈനലില്‍ എതിരാളിയെ നിഷ്പ്രഭനാക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. സെമി ഫൈനലില്‍ ലോക ഒന്നാംനമ്പര്‍ സൊണ്‍ വാന്‍ ഹോയെ ശ്രീകാന്ത് അട്ടിമറിച്ചിരുന്നു.

srikanth

ശ്രീകാന്തിന്റെ കരിയറിലെ രണ്ടാം സൂപ്പര്‍ സീരീസ് കിരീടവിജയമാണിത്. ഇതോടെ ലോക സിംഗിള്‍സ് റാങ്കിങില്‍ ശ്രീകാന്ത് രണ്ടാംസ്ഥാനത്തേക്കുയര്‍ന്നു. ഫൈനലില്‍ രണ്ടാം ഗെയിമില്‍ എതിരാളി ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തിയതെന്നും അത് അതിജീവിക്കാനായതില്‍ സന്തോഷമുണ്ടെന്നും ശ്രീകാന്ത് പ്രതികരിച്ചു.

English summary
Indian player K sreekanth won Indonesian super series trophy
Please Wait while comments are loading...