ഇത്തവണ കളിയല്ല... ശരിക്കും നിര്‍ത്തി, ടെന്നീസിനോട് വിട പറഞ്ഞ് ഹിംഗിസ്

  • Written By:
Subscribe to Oneindia Malayalam

സിംഗപ്പൂര്‍: മുന്‍ ഗ്രാന്‍ഡ്സ്ലാം ജേതാവും സ്വിറ്റ്‌സര്‍ലന്‍ഡ് സുന്ദരിയുമായ മാര്‍ട്ടിന ഹിംഗിസ് ടെന്നീസിനോട് വിട പറയുന്നു. നടക്കാനിരിക്കുന്ന ഡബ്ല്യുടിഎ ഫൈനല്‍സിനു ശേഷം വിരമിക്കുമെന്ന് 37കാരി പ്രഖ്യാപിച്ചു. ടൂര്‍ണമെന്റില്‍ ഡബിള്‍സിലാണ് ഹിംഗിസ് മല്‍സരിക്കുന്നത്.

1

താന്‍ ടെന്നീസ് റാക്കറ്റ് പിടിക്കാന്‍ തുടങ്ങിയിട്ടു 23 വര്‍ഷമയെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നു ഹിംഗിസ് പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം ഇക്കാര്യം കുറിച്ചത്. വ്യക്തിപരമായും തൊഴില്‍പരമായും ഏറെ നേട്ടങ്ങള്‍ കൈവവരിക്കാന്‍ ഈ കാലയളവില്‍ സാധിച്ചു. ഇതാണ് വിരമിക്കാനുള്ള സമയമെന്നും താന്‍ വിശ്വസിക്കുന്നതായും ഹിംഗിസ് ഫേസ്ബുക്കില്‍ കുറിച്ചു.

2

ഇതു മൂന്നാം തവണയാണ് ഹിംഗിസ് ടെന്നീസില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. നേരത്തേ രണ്ടു തവണയും വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷം താരം മല്‍സരരംഗത്തേക്കു മടങ്ങിവരികയായിരുന്നു. 2003ലായിരുന്നു ആദ്യത്തെ വിരമിക്കല്‍. വിടാതെ പിന്തുടര്‍ന്ന പരിക്കുകളെ തുടര്‍ന്നായിരുന്നു ഇത്. പിന്നീട് ഉത്തേജക മരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്നു രണ്ടു വര്‍ഷം വിലക്ക് ലഭിച്ചതോടെ താരം വീണ്ടും വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. 2013ലാണ് ഹിംഗിസ് വീണ്ടും കോര്‍ട്ടില്‍ തിരിച്ചെത്തിയത്.

1994ല്‍ ഡബ്ല്യടിഎ പര്യടനത്തിലൂടെ ടെന്നീസില്‍ അരങ്ങേറിയ ഹിംഗിസ് 25 ഗ്രാന്റ്സ്ലാം കിരീടങ്ങള്‍ക്ക് അവകാശിയായിട്ടുണ്ട്. അഞ്ച് സിംഗിള്‍സ് കിരീടങ്ങളും 13 ഡബിള്‍സ് കിരീടങ്ങളും ഏഴു മിക്‌സഡ് ഡബിള്‍സ് കിരീടങ്ങളും ഇതില്‍ പെടുന്നു.

English summary
Swiss great Martina Hingis announces retirement
Please Wait while comments are loading...