വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലി കാലില്‍ തൊട്ടു, സച്ചിന്‍ കരഞ്ഞുപോയി!

മുംബൈ: സച്ചിന്‍ കളിക്കുന്ന കാലം മുതല്‍ തുടങ്ങിയതാണ് സച്ചിന്റെ പിന്‍ഗാമിക്ക് വേണ്ടിയുള്ള തിരച്ചില്‍. അമയ് ഖുറേസിയ മുതല്‍ സേവാഗും അമ്പാട്ടി റായിഡുവും വരെയുള്ളവര്‍ ജൂനിയര്‍ സച്ചിന്‍ വിളി കേട്ടവരാണ്. എന്നാല്‍ സച്ചിനോളം പോന്ന ഒരു പിന്‍ഗാമിയെ ഇന്ത്യയ്ക്ക് കിട്ടിയത് വിരാട് കോലിയിലൂടെയാണ്. സച്ചിന്റെ റെക്കോര്‍ഡുകള്‍ പുഷ്പം പോലെ തകര്‍ക്കാന്‍ പോന്ന കോലി സച്ചിന്റെ കാല് തൊട്ട് അനുഗ്രഹം വാങ്ങിയ കഥ അറിയാമോ.

പ്ലെയിംഗ് ഇറ്റ് മൈ വേ എന്ന ആത്മകഥയിലാണ് സച്ചിന്‍ വിരാട് കോലി തന്റെ കാലില്‍ തൊട്ട വികാര നിര്‍ഭരമായ രംഗം വിവരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ അവസാന ടെസ്റ്റ് കളിക്കവേയാണ് സംഭവം. 2013 നവംബര്‍ 16. ഡ്രസിംഗ് റൂമില്‍ ഇരിക്കുകയായിരുന്നു സച്ചിന്‍. വിരാട് എന്റെ അടുത്തേക്ക് നടന്നുവന്നു. കോലിയുടെ കണ്ണുകളില്‍ നനവുണ്ടായിരുന്നു - സച്ചിന്‍ ഓര്‍ക്കുന്നു.

കോലിയും സച്ചിനും

കോലിയും സച്ചിനും

ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ട് അസാമാന്യ പ്രതിഭകളാണ് സച്ചിനും കോലിയും. ലോകകപ്പ് ജയിച്ചപ്പോള്‍ കോലി സച്ചിനെ ചുമലിലേറ്റിയാണ് ആദരവ് പ്രകടിപ്പിച്ചത്.

കോലി സച്ചിന്റെ കാല് തൊട്ടപ്പോൾ

കോലി സച്ചിന്റെ കാല് തൊട്ടപ്പോൾ

കോലി വളരെ കാര്യമായി സൂക്ഷിച്ചിരുന്ന ആം ബാന്‍ഡുകള്‍ സച്ചിന് നല്‍കി. പിന്നീട് ഒരു ചെറിയ അനുജനെ പോലെ എന്റെ കാലില്‍ തൊട്ട് വന്ദിച്ചു. താന്‍ ഞെട്ടിപ്പോയി - സച്ചിൻ എഴുതുന്നു.

എന്താണിത് കോലീ

എന്താണിത് കോലീ

എന്താണ് ചെയ്യുന്നത് എന്നും കോലിയോട് ചോദിച്ചു എന്നും സച്ചിന്‍ പറയുന്നു. ഒന്ന് കെട്ടിപ്പിടിച്ചാല്‍ പോരേ, കാലില്‍ തൊടുന്നത് എന്തിന് എന്നാണ് താന്‍ ചോദിച്ചത്. പിന്നീട് സംസാരിക്കാന്‍ എനിക്ക് വാക്കുകള്‍ കിട്ടിയില്ല. ഞാന്‍ കോലിയെ കെട്ടിപ്പിടിച്ചു.

സച്ചിൻ വികാരാധീനനാകുന്നു

സച്ചിൻ വികാരാധീനനാകുന്നു

എനിക്ക് സംസാരിക്കാന്‍ കഴിഞ്ഞില്ല. എന്റെ തൊണ്ടയില്‍ ഒരു മുഴ വന്നത് പോലെ തോന്നി. വിരാട് കോലിയോട് ഞാന്‍ സ്ഥലം വിടാന്‍ ആവശ്യപ്പെട്ടു. കുറച്ചുനേരം കൂടി അങ്ങനെ നിന്നാല്‍ എനിക്ക് കരച്ചില്‍ അടക്കാന്‍ പറ്റാതെ വരുമായിരുന്നു.

കരഞ്ഞുപോയി സച്ചിൻ

കരഞ്ഞുപോയി സച്ചിൻ

എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു നിമിഷമാണത്. കോലിക്ക് കരിയറില്‍ എല്ലാ വിജയങ്ങളും ആശംസിക്കുന്നു - വികാരാധീനനായി സച്ചിന്‍ എഴുതി.

Story first published: Saturday, November 8, 2014, 10:04 [IST]
Other articles published on Nov 8, 2014
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X