സെറീന വഞ്ചിച്ചു! സിംഗിള്‍സ് എന്ന് പറഞ്ഞ് കളിച്ചത് ഡബിള്‍സ്!!! ഉള്ളില്‍ ആരും കാണാതെ മറ്റൊരാള്‍ കൂടി..

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

ന്യൂയോര്‍ക്ക്: ടെന്നീസ് ഇതിഹാസം സെറീന വില്യംസ് കോര്‍ട്ടില്‍ ആരെയെങ്കിലും വഞ്ചിച്ചതായി കേട്ടിട്ടുണ്ടോ? ഒരു സാധ്യതയും ഇല്ല. എന്നാല്‍ ഇപ്പോള്‍ ചിലര്‍ പറയുന്നത് സെറീന ടെന്നീസ് കോര്‍ട്ടില്‍ 'വഞ്ചന' കാണിച്ചു എന്നാണ്. സിംഗിള്‍സ് മത്സരത്തില്‍ ആരും കാണാതെ ഒരാളെ കൂടി കൂടെ കൂട്ടിയത്രെ.

കേട്ടിട്ട് ഞെട്ടണ്ട... ഇതിഹാസ താരം ഗര്‍ഭിണിയായിരിക്കുന്നു എന്നതാണ് കാര്യം. ഉള്ളില്‍ മറ്റൊരു ജീവനുമായി സെറീന സിംഗിള്‍സ് കളിച്ചോ എന്നാണ് തമാശയാക്കി ചോദിക്കുന്നത്.

വനിത ടെന്നീസിലെ കറുത്ത മുത്താണ് സെറീന. ഇപ്പോള്‍ 35 വയസ്സുണ്ട്.

റെക്കോര്‍ഡുകളുടെ തോഴി

ടെന്നീസില്‍ റെക്കോര്‍ഡുകളുടെ തോഴിയാണ് സെറീന വില്യംസ്. അത്രയധികം ഗ്രാന്‍സ്ലാം കിരീടങ്ങളാണ് പേരിലുള്ളത്.

ലോക ഒന്നാം നമ്പര്‍

ലോക ഒന്നാം നമ്പര്‍ സ്ഥാനത്ത് ഏറ്റവും അധികം കാലം തുടര്‍ച്ചയായി തുടരുന്ന താരങ്ങളിലും മുന്‍പന്തിയില്‍ തന്നെയുണ്ട് സെറീന. ഇപ്പോള്‍ ലോക രണ്ടാം നമ്പറാണ്.

ഞെട്ടിപ്പിച്ച പോസ്റ്റ്

20 ആഴ്ചകള്‍- എന്ന് പറഞ്ഞ് സെറീന കഴിഞ്ഞ ദിവസം ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അല്‍പസമയത്തിന് ശേഷം അത് ഡിലീറ്റ് ചെയ്യുകയും ചെയ്തു. അപ്പോള്‍ തന്നെ പലര്‍ക്കും സംശയം ജനിച്ചിരുന്നു

ഒടുവില്‍ പ്രഖ്യാപനം

ഏറ്റവും ഒടുവില്‍ പബ്ലിസിറ്റി മാനേജര്‍ ആയ കെല്ലി ബുഷ് നൊവാക് ആണ് സെറീന ഗര്‍ഭിണി ആണ് എന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഈ വര്‍ഷം തന്നെ കുഞ്ഞുപിറക്കും.

 കളിക്കളത്തില്‍ നിന്ന്

എന്തായാലും ഈ വര്‍ഷം സെറീന ഇനി കളിക്കളത്തില്‍ ഇറങ്ങില്ല. കുഞ്ഞ് ജനിച്ചതിന് ശേഷം അടുത്ത വര്‍ഷം വീണ്ടും ടെന്നീസിലേക്ക് തിരിച്ചുവരും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഏറ്റവും കൂടുതല്‍ പ്രതിഫലം

ലോകത്ത് ഏറ്റവും അധികം പ്രതിഫലം പറ്റുന്ന വനിത കായിക താരമാണ് സെറീന വില്യംസ്. അതുതന്നെയാണ് സെറീനയുടെ ഏറ്റവും വലിയ പ്രത്യേകതയും!

 ആരാണ് ഉത്തരവാദി

സെറീന ഗര്‍ഭിണി ആയി എന്ന് പറഞ്ഞാല്‍ പോരല്ലോ... ആരാണ് ആ ഗര്‍ഭത്തിന് ഉത്തരവാദി എന്ന് കൂടി പറയണ്ടേ... മറ്റാരും അല്ല, കാമുകനായി അലെക്‌സിസ് ഒഹാനിയന്‍ തന്നെ.

ചില്ലറക്കാരനല്ല കുഞ്ഞിന്റെ അച്ഛന്‍!

റെഡ്ഡിറ്റിന്റെ സഹ സ്ഥാപകന്‍ ആണ് അലെക്‌സിസ് ഒഹാനിയന്‍. കഴിഞ്ഞ ഡിസംബറില്‍ ആയിരുന്നു രണ്ട് പേരുടേയും വിവാഹ നിശ്ചയം.

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിച്ചപ്പോള്‍

രണ്ട് മാസം ഗര്‍ഭിണിയാണ് സെറീന ഇപ്പോള്‍. അങ്ങനെയാണെങ്കില്‍ തന്റെ 23-ാം ഗ്രാന്‍സ്ലാം കിരീടം സ്വന്തമാക്കിയ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കഴിക്കുമ്പോഴും സെറീന ഗര്‍ഭിണിയായിരുന്നു എന്ന് വേണം കരുതാന്‍.

വെറുതേയല്ല ആ 'വഞ്ചനക്കഥ'

ഇപ്പോള്‍ മനസ്സിലായില്ലേ എന്തുകൊണ്ടാണ് ചിലര്‍ സെറീനയുടെ വഞ്ചനക്കഥ പറയുന്നത് എന്ന്. ആ 23-ാം ഗ്രാന്‍സ്ലാം സിംഗിള്‍സ് നേടിയത് ശരിക്കും ഡബിള്‍സ് കളിച്ചിട്ടല്ലേ!!!

English summary
Tennis superstar Serena Williams is pregnant and taking maternity leave through the rest of 2017, expecting to give birth this fall, her spokeswoman said on Wednesday in an announcement that upended a sport the 35-year-old athlete has dominated for the past decade.
Please Wait while comments are loading...