മദ്യപിച്ച് വാഹനമോടിക്കല്‍:ടൈഗര്‍ വുഡ്‌സ് അറസ്റ്റില്‍, മദ്യപിച്ചിട്ടില്ലെന്ന് താരം

Subscribe to Oneindia Malayalam

ഫ്‌ളോറിഡ: മദ്യപിച്ച് വാഹനമോടിച്ചതിന്റെ പേരില്‍ ഗോള്‍ഫ് സൂപ്പര്‍ താരം ടൈഗര്‍ വുഡ്‌സിനെ ഫ്‌ളോറിഡ പോലീസ് അറസ്റ്റ് ചെയ്തു. കരിയറില്‍ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുന്ന മുന്‍ ലോക ഒന്നാം നമ്പര്‍ താരത്തിനേല്‍ക്കുന്ന തിരിച്ചടി കൂടിയായി ഇത്. പോലീസ് പുറത്തുവിട്ട ക്ഷീണിച്ച കണ്ണുകളും ഷേവ് ചെയ്യാത്ത മുഖത്തോടും കൂടിയ താരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. അറസ്റ്റു ചെയ്ത് ലോക്കപ്പില്‍ കിടത്തിയ താരത്തെ ഏതാനും മണിക്കൂറുകള്‍ക്കു ശേഷം വിട്ടയച്ചു.

അത്‌ലറ്റിക്കോ മാഡ്രിഡിന്റെ പുതിയ സ്റ്റേഡിയം കാണാന്‍ മമ്മി ആക്ടര്‍ ടോം ക്രൂയിസെത്തി...

കലിയടങ്ങുന്നില്ല...മോറ ചുഴലിക്കാറ്റ് ഇന്ത്യയിലേക്കും..കേരളത്തിലും ജാഗ്രതാ നിര്‍ദ്ദേശം

അതേസമയം താന്‍ മദ്യപിച്ചായിരുന്നില്ല വണ്ടിയോടിച്ചിരുന്നതെന്ന് ടൈഗര്‍ വുഡ്‌സ് പ്രതികരിച്ചു. കഴിച്ചുകൊണ്ടിരുന്ന മരുന്നാണ് തന്നെ കുടുക്കിയതെന്നാണ് താരം പറഞ്ഞത്. മരുന്നിന് ഇത്രയേറെ പരിണിതഫലം ഉണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്നും ടൈഗര്‍ വുഡ്‌സ് പറഞ്ഞു. തന്റെ കുടുംബാംഗങ്ങളോടും ആരാധകരോടും താരം മാപ്പു ചോദിച്ചു.

tiger

പരിക്കും സ്വകാര്യജീവിതത്തിലെ പ്രശ്‌നങ്ങളും ടൈഗര്‍ വുഡ്‌സിന്റെ കരിയറിനെ ഇതിനു മുന്‍പും ബാധിച്ചിട്ടുണ്ട്. എല്ലാ പ്രശ്‌നങ്ങളെയും അതിജീവിച്ച് ഗോള്‍ഫില്‍ അതിശക്തമായി തിരിച്ചെത്തുമെന്ന് കഴിഞ്ഞയാഴ്ച താരം തന്റെ വെബ്‌സൈറ്റില്‍ കുറിച്ചിരുന്നു.

English summary
Tiger Woods, arrested on suspicion of driving under influence
Please Wait while comments are loading...