പറയുന്നതേ പ്രവര്‍ത്തിക്കൂ, കോലിയെ ഇനി ഈ പരസ്യങ്ങളില്‍ കാണില്ല...

  • By: നിള
Subscribe to Oneindia Malayalam

ദില്ലി: പറയുന്നതേ പ്രവൃത്തിക്കൂ എന്ന് യൂത്ത് ഐക്കണ്‍ വിരാട് കോലി. അതു കൊണ്ടു തന്നെ രാജ്യത്തെ യുവാക്കളുടെ ഹരമായ ഈ ക്രിക്കറ്റ് താരത്തെ അഭിനയിച്ചു കൊണ്ടിരുന്ന പല പരസ്യങ്ങളിലും ഇനി കാണില്ല. പെപ്‌സിയുടെയും ഫെയര്‍നെസ് ക്രീമിന്റെയും പരസ്യത്തില്‍ ഇനി താന്‍ അഭിനയിക്കില്ലെന്ന് വിരാട് കോലി വ്യക്തമാക്കിക്കഴിഞ്ഞു.

ജങ്ക് ഫുഡിന്റെ പരസ്യങ്ങളിലോ വര്‍ണ്ണവിവേചനം വിളിച്ചോതുന്ന പരസ്യങ്ങളിലോ ഇനി താനുണ്ടാവില്ലെന്നാണ് കോലി പറഞ്ഞത്. താന്‍ വിശ്വസിക്കുന്നതും ഉപയോഗിക്കുന്നതുമായ ബ്രാന്‍ഡുകളുടെ പരസ്യത്തില്‍ മാത്രമേ അഭിനയിക്കൂ.

virat-kohli

2011 മുതല്‍ പെപ്‌സിയുടെ പരസ്യത്തില്‍ അഭിനയിച്ചു വരികയാണ് 28കാരനായ താരം. അടുത്ത വര്‍ഷം ഏപ്രലില്‍ ആണ് നിലവിലുള്ള കരാര്‍ അവസാനിക്കുക. എന്നാല്‍ ഇനി പെപ്‌സിയുമായുള്ള കരാര്‍ പുതുക്കില്ലെന്നാണ് താരം അറിയിച്ചിരിക്കുന്നത്. താന്‍ കുടിക്കാത്ത ഒരു പാനീയം മറ്റുള്ളവരോട് കുടിക്കാന്‍ ആവശ്യപ്പെടുന്നത് എങ്ങനെയാണെന്നും താരം ചോദിക്കുന്നു.

English summary
To practice what he preaches, Kohli drops Pepsi, fairness products
Please Wait while comments are loading...