ടോട്ടന്‍ഹാം സുക്കര്‍ബര്‍ഗ് ഏറ്റെടുക്കുന്നു..?സത്യം ഇതാണ്...

Subscribe to Oneindia Malayalam

ലണ്ടന്‍: ഫുട്‌ബോള്‍ ക്ലബ്ബായ ടോട്ടന്‍ഹാം ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഏറ്റെടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ വാര്‍ത്ത നിഷേധിച്ച് ക്ലബ്ബ് രംഗത്ത്. സുക്കര്‍ബര്‍ഗ് പങ്കാളിയായ അമേരിക്കന്‍ കമ്പനി ടോട്ടന്‍ഹാം ഏറ്റെടുക്കുന്നുവെന്ന് സണ്‍ഡേ ടൈംസില്‍ വന്ന റിപ്പോര്‍ട്ടിനു പിന്നാലെയാണ് വാര്‍ത്ത് നിഷേധിച്ചത് ക്ലബ്ബ് രംഗത്തെത്തിയത്.

സുക്കര്‍ബര്‍ഗ് പങ്കാളിയായ അമേരിക്കന്‍ കമ്പനി 1.3 ബില്യന്‍ ഡോളറിന് ടോട്ടന്‍ഹാം ഏറ്റെടുക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പുതിയ സ്റ്റേഡിയം നിര്‍മ്മിക്കാന്‍ നിക്ഷേപകരെ അന്വേഷിക്കുകയായിരുന്നു ക്ലബ്ബ്. എന്നാല്‍ ബാങ്കില്‍ നിന്നും ധനസഹായം ലഭിച്ചതിനാല്‍ ഇപ്പോള്‍ മറ്റു നിക്ഷേപകരെ അന്വേഷിക്കുന്നില്ലെന്നും ഇതേക്കുറിച്ച് ഫേസ്ബുക്കില്‍ ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

നെറ്റ് ന്യൂട്രാലിറ്റി:ഫേസ്ബുക്കും ഗൂഗിളും സമരത്തിന്..

zukenberg-

പുതിയ സ്റ്റേഡിയം നിര്‍മ്മിക്കാന്‍ ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ച് ഇന്റര്‍നാഷണല്‍ ലിമിറ്റഡ്, ഗോള്‍ഡ് മാന്‍ സാക്‌സ് ബാങ്ക്, എച്ച്എസ്ബിസി ബാങ്ക് എന്നിവിടങ്ങളില്‍ നിന്നും ധനസഹായം ലഭിച്ചതായി ടോട്ടന്‍ഹാം വ്യക്തമാക്കി. ഏറ്റെടുക്കല്‍ സംബന്ധിച്ച് മറ്റാരുമായും ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്ന് ക്ലബ്ബ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ക്ലബ്ബിന്റെ ആരാധകരും ക്ലബ്ബിലെ ജീവനക്കാരും നിക്ഷേപകരും അതാണ് ആഗ്രഹിക്കുന്നതെന്നും തങ്ങളുടെ വളര്‍ച്ചക്കും അതു തന്നെയാണ് ആവശ്യമെന്നും ടോട്ടന്‍ഹാം ക്ലബ്ബ് വ്യക്തമാക്കി.

English summary
Tottenham denies takeover bid by Mark Zuckerberg
Please Wait while comments are loading...