ഖേലാവോ റെഡി, കൗമാര ലോകകപ്പിനൊരുങ്ങി ഇന്ത്യ..

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യ ആദ്യമായി വേദിയാവുന്ന ഫിഫയുടെ അണ്ടര്‍ 17 ലോകകപ്പ് ഫു
ട്‌ബോളിന്റെ ഭാഗ്യമുദ്ര പുറത്തിറക്കി. ഖേലാവോയെന്ന പുള്ളിപ്പുലിയാണ് ടൂര്‍ണമെന്റിന്റെ ഭാഗ്യചിഹ്നം. ചാംപ്യന്‍ഷിപ്പിന് 238 ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ദില്ലിയിലെ ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഭാഗ്യചിഹ്നത്തെ അവതരിപ്പിച്ചത്.

mascot

കായിക മന്ത്രി വിജയ് ഗോയല്‍, ടൂര്‍ണമെന്റിന്റെ സംഘാടക സമിതി ചെയര്‍മാനും എഐഎഫ്എഫ് പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ എന്നിവര്‍ ചേര്‍ന്നാണ് ഖേലാവോയെ ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തിയത്. നൂറു കണക്കിന് ഫുട്‌ബോള്‍ പ്രേമികള്‍ ചടങ്ങിനു സാക്ഷിയാവാന്‍ ഇവിടെയെത്തിയിരുന്നു.

football

ഇന്ത്യയുടെ കായിക ചരിത്രത്തിലെ മറാക്കാനാവാത്ത ഭാഗ്യചിഹ്നമായി ഖേലാവോ മാറുമെന്ന് ഉറപ്പുള്ളതായി കായിക മന്ത്രി ഗോയല്‍ പറഞ്ഞു. 2017 ഒക്ടോബര്‍ ആറു മുതല്‍ 28 വരെയാണ് അണ്ടര്‍ 17 ലോകകപ്പ് നടക്കുന്നത്. കൊച്ചിയും മല്‍സരങ്ങള്‍ക്കു വേദിയാവുന്നുണ്ട്.

English summary
The official mascot of the FIFA U-17 World Cup India 2017, 'Kheleao' was today (February 10) unveiled at the Jawaharlal Nehru Stadium here.
Please Wait while comments are loading...