മൊണാക്കോയില്‍ ബോള്‍ട്ട് സൂചന നല്‍കി!! ലണ്ടനിലേക്ക് വരുന്നവര്‍ ജാഗ്രതൈ!!

  • Written By:
Subscribe to Oneindia Malayalam

മൊണാക്കോ: വേഗത്തിന്റെ രാജകുമാരനായ ഉസൈന്‍ ബോള്‍ട്ടിന് വീണ്ടുമൊരു ഉജ്ജ്വല ജയം. മൊണാക്കോയില്‍ നടന്ന ഡയമണ്ട് ലീഗിന്റെ 100 മീറ്ററിലാണ് എട്ടു തവണ ഒളിംപിക് ചാംപ്യനായ സ്പ്രിന്റ് ഇതിഹാസം വെന്നിക്കൊടി പാറിച്ചത്. 30 കാരനായ ബോള്‍ട്ട് 9.95 സെക്കന്റില്‍ മല്‍സരം പൂര്‍ത്തിയാക്കി മെഡല്‍ സ്വന്തമാക്കുകയായിരുന്നു. അമേരിക്കയുടെ ഇസിയ യങ് (9.98 സെക്കന്റ്) നേരിയ വ്യത്യാസത്തില്‍ രണ്ടാമതെത്തി. ദക്ഷിണാഫ്രിക്കയുടെ അകാനി സിംബൈനിനാണ് (10.2) മൂന്നാംസ്ഥാനം.

1

ആഗസ്റ്റില്‍ ലണ്ടനില്‍ നടക്കാനിരിക്കുന്ന ലോക ചാംപ്യന്‍ഷിപ്പില്‍ മല്‍സരിച്ച ശേഷം വിരമിക്കുമെന്ന് ബോള്‍ട്ട് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ലോക ചാംപ്യന്‍ഷിപ്പിനു മുമ്പ് ബോള്‍ട്ടിന്റെ അവസാനത്തെ റേസ് കൂടിയായിരുന്നു മൊണാക്കോയിലേത്. ഇവിടെ സ്വര്‍ണ നേടിയ ഇതിഹാസതാരം എതിരാളികള്‍ക്ക് മുന്നറിയിപ്പാണ് നല്‍കിയത്.

2
Usain Bolt Sprints To 100 meter Victory In Final Race In Jamaica

2016ലെ റിയോ ഒളിംപിക്‌സില്‍ ഇരട്ട സ്വര്‍ണം നേടിയ ശേഷം ബോള്‍ട്ടിന്റെ കരിയറിലെ ഏറ്റവും വലിയ വെല്ലുവിളിയായിരിക്കും ലോക ചാംപ്യന്‍ഷിപ്പെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ മാസം ഒസ്ട്രാവയില്‍ നടന്ന മീറ്റില്‍ 10.06 സെക്കന്റ് കൊണ്ടാണ് ബോള്‍ട്ട് മല്‍സരം പൂര്‍ത്തിയാക്കിയത്. മൊണാക്കോയില്‍ ഇത് 10ല്‍ താഴെ സമയം കൊണ്ട് ഫിനിഷ് ചെയ്യാന്‍ സസാധിച്ചത് താരത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ആഗസ്റ്റ് നാലു മുതല്‍ 13 വരെയാണ് ലണ്ടനില്‍ ലോക ചാംപ്യന്‍ഷിപ്പ് അരങ്ങേറുന്നത്.

English summary
Usain bolt wins monaco diamond leage meet
Please Wait while comments are loading...