നാട്ടുകാര്‍ക്കു മുന്നില്‍ കോന്റ കരഞ്ഞു!! ചിരിച്ചത് വീനസ്...ഫൈനല്‍ ലൈനപ്പായി

  • Written By:
Subscribe to Oneindia Malayalam

ലണ്ടന്‍: വിംബിള്‍ഡണ്‍ ഗ്രാന്റ്സ്ലാം ടെന്നീസ് ടൂര്‍ണമെന്റിന്റെ ഫൈനല്‍ ലൈനപ്പ് പൂര്‍ത്തിയായി. ശനിയാഴ്ച നടക്കുന്ന കലാശക്കളിയില്‍ 10ാം സീഡായ അമേരിക്കയുടെ വീനസ് വില്ല്യംസും 14ാം സീഡായ സ്‌പെയിനിന്റെ ഗബ്രീന്‍ മുഗുറുസയും കൊമ്പുകോര്‍ക്കും. എന്നാല്‍ മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണയുള്‍പ്പെട്ട സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റു പുറത്തായി.

1

ആതിഥേയരുടെ കിരീടപ്രതീക്ഷയായ ജൊഹാന കോന്റയെയാണ് വെറ്ററന്‍ താരം വീനസ് നിഷ്പ്രഭയാക്കിയത്. സീഡിങില്‍ വീനസിനേക്കാള്‍ മുകളിലായിരുന്നു കോന്റയെങ്കിലും മല്‍സരത്തില്‍ അതൊന്നും പ്രതിഫലിച്ചില്ല. പൊരുതാന്‍ പോലുമാവാതെയാണ് ആറാം സീഡുകാരി 10ാം സീഡായ വീനസിനു മുന്നില്‍ മുട്ടുമടക്കിയത്. സ്‌കോര്‍: 6-4, 6-2. 1977നു ശേഷം വിംബിള്‍ഡണിന്റെ ഫൈനലിലെത്തുന്ന ആദ്യ താരമാവുകയെന്ന ലക്ഷ്യത്തോടെയാണ് കോന്റ റാക്കറ്റേന്തിയത്. പക്ഷെ അഞ്ചു തവണ ഗ്രാന്റ്സ്ലാം കിരീടം നേടിയതിന്റെ അനുഭവസമ്പത്തുമായി ഇറങ്ങിയ വീനസ് കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ കോന്റയ്ക്കു മറുപടിയുണ്ടായിരുന്നില്ല. ഫൈനല്‍ ബെര്‍ത്ത് നഷ്ടമായെങ്കിലും ടൂര്‍ണമെന്റിലെ മിന്നുന്ന പ്രകടനം കോന്റയ്ക്ക് റാങ്കിങില്‍ തുണയാവും. പുതുതായി പ്രഖ്യാപിക്കുന്ന റാങ്കിങില്‍ താരം ആദ്യ അഞ്ചിനുള്ളില്‍ എത്തുമെന്ന് ഉറപ്പായിട്ടുണ്ട്.

2

അതേസമയം, സ്ലൊവാക്യയുടെ മഗ്ദലേന റൈബറിക്കോവയെയാണ് 14ാം സീഡായ മുഗുറുസ മറ്റൊരു സെമിയില്‍ നിഷ്പ്രഭയാക്കിയത്. തികച്ചും ഏകപക്ഷീയമായിരുന്നു മല്‍സരം. രണ്ടു ഗെയിമുകള്‍ മാത്രമാണ് മുഗുറുസ എതിരാളിക്കു വിട്ടുകൊടുത്തത്. 6-1, 6-1 എന്ന അവിസ്മരണീയ വിജയവുമായാണ് മുഗുറുസ കലാശക്കളത്തിക്കു ടിക്കറ്റെടുത്തത്. മല്‍സരം സ്വന്തമാക്കാന്‍ സ്പാനിഷ് താരത്തിനു 65 മിനിറ്റ് മാത്രമേ വേണ്ടിവന്നുളളൂ. 2015ലെ വിംബിള്‍ഡണ്‍ റണ്ണറപ്പായിരുന്ന മുഗുറുസ കന്നിക്കിരീടമാണ് ഇത്തവണ ലക്ഷ്യമിടുന്നത്.

3

മിക്‌സഡ് ഡബിള്‍സില്‍ കാനഡയുടെ ഗബ്രിയേല ദബ്രോസ്‌കിയായിരുന്നു ബൊപ്പണ്ണയുടെ പങ്കാളി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹെന്റി കോന്റിനെന്‍-ഹെതര്‍ വാട്‌സന്‍ സഖ്യത്തോട് ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കു ഇന്തോ-കനേഡിയന്‍ ജോടി കീഴടങ്ങുകയായിരുന്നു. സ്‌കോര്‍: 7-6, 4-6, 5-7.

English summary
Wimbledon: Venus williams-Gabrine muguruza final on saturday.
Please Wait while comments are loading...