ലോകകപ്പ് തോല്‍വി; തന്നെ ചൊറിയാന്‍ വന്ന മോര്‍ഗന് സെവാഗ് നല്‍കിയ കിടിലന്‍ മറുപടി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: കപ്പിനും ചുണ്ടിനുമിടയില്‍ ലോകകപ്പ് വിജയം കൈവിട്ടെങ്കിലും ഇന്ത്യന്‍ വനിതാ ക്രിക്കറ്റര്‍മാരെ മുന്‍ കളിക്കാര്‍ വാനോളം പ്രശംസിക്കുകയാണ് ചെയ്തത്. ഫൈനല്‍ തോല്‍വിയില്‍ ഇന്ത്യന്‍ വനിതകള്‍ അഭിമാനമായെന്നും ഇന്ത്യയില്‍ വനിതാ ക്രിക്കറ്റിന് വേരോട്ടമുണ്ടാക്കിയെന്നും പല മുന്‍ താരങ്ങളും അഭിപ്രായപ്പെട്ടു.

മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗും ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ചു. നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു. ഫൈനലില്‍ ഭാഗ്യം കടാക്ഷിച്ചില്ലെന്നു കരുതിയാല്‍ മതി. എന്നാല്‍ ഇന്ത്യയില്‍ വനിതാ ക്രിക്കറ്റിന് പ്രചാരമുണ്ടായിരിക്കുന്നെന്ന് സെവാഗ് ട്വിറ്ററില്‍ കുറിച്ചു. കളിക്കാരെ സല്യൂട്ട് ചെയ്യുന്നതായും സെവാഗ് പറഞ്ഞു.

 sehwag

എന്നാല്‍, ഇതിനിടയില്‍ ഇംഗ്ലീഷ് മാധ്യമ പ്രവര്‍ത്തകന്‍ പതിവുപോലെ സെവാഗിനെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തി. നിങ്ങള്‍ക്ക് സുഖമായിരിക്കുന്നോ സെവാഗ് എന്നായിരുന്നു പിയേഴ്‌സ് മോര്‍ഗന്റെ പരിഹാസം. അതേ നാണയത്തില്‍ സെവാഗ് പിയേഴ്‌സണ് മറുപടി നല്‍കി. എല്ലാ ഇന്ത്യക്കാരും ഇന്ത്യന്‍ താരങ്ങളുടെ പ്രകടനത്തില്‍ അഭിമാനിക്കുന്നെന്നും നന്നായി പൊരുതിയാണ് കീഴടങ്ങിയതെന്നും സെവാഗ് പറഞ്ഞു.

Ravi Shastri Replaces Anil Kumble as Indian Cricket Team's Head Coach

ഇതാദ്യമായല്ല മോര്‍ഗന്‍ ഇന്ത്യക്കാരെ പരിഹസിക്കുന്നത്. നേരത്തെ ഒളിമ്പിക്‌സില്‍ ഇന്ത്യ രണ്ടു മെഡലുകള്‍ മാത്രം നേടിയപ്പോഴും മോര്‍ഗന്‍ പരിഹാസം ചൊരിഞ്ഞിരുന്നു. രണ്ടു മെഡലുകള്‍ മാത്രം ലഭിച്ച ഇന്ത്യ എന്തിനാണ് ഇത്രയും ആഹ്ലാദിക്കുന്നത് എന്നായിരുന്നു മോര്‍ഗന്റെ ചോദ്യം. എന്നാല്‍, ക്രിക്കറ്റ് അവതരിപ്പിച്ച ഇംഗ്ലണ്ടിന് ഇതേവരെ ലോകകപ്പ് നേടാന്‍ കഴിഞ്ഞിട്ടില്ലെന്നും ലോകകപ്പ് മത്സരങ്ങളില്‍ മോശം പ്രകടനമാണ് നിങ്ങളുടേതെന്നും സെവാഗ് അന്ന് തിരിച്ചടിച്ചിരുന്നു.

English summary
Virender Sehwag slams Piers Morgan’s tweet after Women’s Cricket World Cup loss
Please Wait while comments are loading...