സ്‌ക്രീനിലെ ശ്രീയെ കാണാന്‍ സേവാഗും കാത്തിരിക്കുന്നു!!ടീം ഫൈവിന് ആശംസ..

Subscribe to Oneindia Malayalam

വെള്ളിയാഴ്ച(ജൂലൈ 21) റിലീസ് ചെയ്ത ശ്രീശാന്തിന്റെ 'ടീം ഫൈവ് കാണാന്‍ കാത്തിരുന്നവരില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദ്രര്‍ സേവാഗുമുണ്ട്. ടീം ഫൈവിന് സേവാഗ് എല്ലാവിധ ആശംസകളും നേര്‍ന്നു. ചിത്രം കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് സേവാഗ് ട്വീറ്റ് ചെയ്തു.

സുരേഷ് ഗോവിന്ദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പു വേളയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതിനിടയിലും ശ്രീശാന്ത് ടീം ഫൈവിന്റെ ഷൂട്ടിങ്ങിനായി സമയം മാറ്റി വെച്ചിരുന്നു. ബൈക്ക് റേസറായ നിഖില്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ശ്രീശാന്ത് അവതരിപ്പിക്കുന്നത്. പിതാവ് ശാന്തകുമാരന്‍ നായരാണ് ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത്.

cats

കലാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നു തന്നെയാണ് ശ്രീശാന്തിന്റെ വരവ്. 2015 ല്‍ പുറത്തിറങ്ങിയ ബിഗ് പിക്ചറാണ് ശ്രീശാന്തിന്റെ ആദ്യ സിനിമ. പിന്നീട് പൂജാ ഭട്ട് നായികയായ കാബ്റേറ്റ് എന്ന സിനിമയില്‍ വില്ലനായും ശ്രീശാന്ത് അഭിനയിച്ചു. സ്റ്റേജ് ഷോകളിലും ശ്രീശാന്ത് മിന്നുന്ന പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്.

English summary
Virendra Sehwag wishes Sreesanth for his debut Malayalam film Team 5
Please Wait while comments are loading...