ആദ്യറൗണ്ടില്‍ ചുവട് പിഴച്ച് വാവ്‌റിന്‍ക!! അട്ടിമറിച്ചത് അരങ്ങേറ്റക്കാരന്‍!! നദാലും മുറേയും മുന്നേറി

  • Written By:
Subscribe to Oneindia Malayalam

ലണ്ടന്‍: വിംബിള്‍ഡണ്‍ ഗ്രാന്റ്സ്ലാം ടെന്നീസ് ടൂര്‍ണമെന്‍റില്‍ ഒന്നാം സീഡും ആതിഥേയതാരവുമായ ആന്‍ഡി മുറേ, നാലാം സീഡായ സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ എന്നിവര്‍ക്കു വിജയത്തുടക്കം. എന്നാല്‍ ഫ്രഞ്ച് ഓപ്പണ്‍ റണ്ണറപ്പും അഞ്ചാം സീഡുമായ സ്വിറ്റ്‌സര്‍ലന്‍ഡ് താരം സ്റ്റാനിസ്‌ലാസ് വാവ്‌റിന്‍കയ്ക്ക് ആദ്യറൗണ്ടില്‍ തന്നെ അടിതെറ്റി. വനിതാ സിംഗിള്‍സില്‍ അമേരിക്കയുടെ വീനസ് വില്ല്യംസ്, ചെക് റിപ്പബ്ലിക് താരം പെട്ര ക്വിറ്റോവ, ബ്രിട്ടന്റെ ജൊഹാന കോന്റ എന്നിവര്‍ രണ്ടാം റൗണ്ടില്‍ കടന്നു.

1

സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ റാക്കറ്റേന്തിയ മുറേ കസാക്കിസ്താന്റെ അലെക്‌സാണ്ടര്‍ ബബ്ലിക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് നിഷ്പ്രഭനാക്കുകയായിരുന്നു. 6-1, 6-4, 6-2 എന്ന സ്‌കോറിനാണ് മുറേ വെന്നിക്കൊടി പാറിച്ചത്. ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയതിന്റെ ആവേശത്തില്‍ ഇറങ്ങിയ നദാല്‍ ഓസ്‌ട്രേലിയന്‍ താരം ജോണ്‍ മില്‍മാനെ 6-1, 6-3, 6-2നു കെട്ടുകെട്ടിക്കുകയായിരുന്നു.

2

അതേസമയം, 21 കാരനായ റഷ്യന്‍ താരം ഡാനില്‍ മെദ്‌വെദേവാണ് കിരീട ഫേവറിറ്റുകളിലൊന്നായിരുന്ന വാവ്‌റിന്‍കയെ അട്ടിമറിച്ച് ടൂര്‍ണമെന്റിലെ വിസ്മയമായി മാറിയത്. ഒന്നിനെതിരേ മൂന്നു സെറ്റുകള്‍ക്കായിരുന്നു മെദ്‌വെദേവിന്റെ വിജയം. സ്‌കോര്‍: 6-4, 3-6, 6-4, 6-1. മൂന്നു വട്ടം ഗ്രാന്റ്സ്ലാം കിരീടം സ്വന്തമാക്കിയ വാവ്‌റിന്‍കയ്ക്ക് കാല്‍മുട്ടിലെ പരിക്കുമൂലം കളിക്കിടെ ചികില്‍സ തേടേണ്ടിവന്നിരുന്നു. കാലില്‍ ഐസ് വച്ചു കെട്ടിയാണ് താരം പൊരുതിയത്. ലോക സിംഗിള്‍സ് റാങ്കിങില്‍ ആദ്യ 50നുള്ളില്‍ ഇടംനേടിയ ശേഷം മെദ്‌വെദേവിന്റെ ആദ്യ മല്‍സരം കൂടിയായിരുന്നു വിംബിള്‍ഡണിലേത്. മാത്രമല്ല താരത്തിന്റെ കന്നി വിംബിള്‍ഡണ്‍ മല്‍സരവുമായിരുന്നു ഇത്.

3

വനിതാ സിംഗിള്‍സില്‍ 10ാം സീഡായ വീനസ് 7-6, 6-4ന് ബെല്‍ജിയന്‍ താരം ഏലിസ് മെര്‍ട്ടന്‍സിനെ തോല്‍പ്പിക്കുകയായിരുന്നു. മറ്റു പ്രധാന സിംഗിള്‍സ് മല്‍സരങ്ങളില്‍ രണ്ടാം സീഡ് റുമാനിയയുടെ സിമോണ ഹാലെപ്പ് 6-4, 6-1ന് ന്യൂസിലന്‍ഡിന്റെ മരിയാന എറാക്കോവിക്കിനെയും ജൊഹാന കോന്റ 6-2, 6-2ന് ചൈനീസ് തായിപേയിയുടെ സു വെയ് സിയെയും വിക്‌ടോറിയ അസരെന്‍ക 3-6, 6-2, 6-1ന് അമേരിക്കയുടെ കാതറിന്‍ ബെല്ലിസിനെയും കാര്‍ല സുവാറസ് നവാറോ 1-6, 6-1, 6-1ന് യുജെനി ബൗച്ചാര്‍ഡിനെയും പരാജയപ്പെടുത്തി.

English summary
Wimbledon: Wawrinka beaten in first round
Please Wait while comments are loading...