അങ്ങനെയൊരു കത്തില്ല!!വാര്‍ത്ത വ്യാജം!!ഫുട്‌ബോള്‍ ലോകകപ്പ് ഖത്തറില്‍ തന്നെ..

Subscribe to Oneindia Malayalam

ലണ്ടന്‍: ഫുട്‌ബോള്‍ ലോകകപ്പ് ഖത്തറില്‍ നടത്തുന്നതിനെതിരെ അണിയറ നീക്കങ്ങള്‍ നടക്കുന്നു എന്ന വാര്‍ത്ത വ്യാജം. ഖത്തറില്‍ ലോകകപ്പ് നടത്തരുതെന്നാവശ്യപ്പെട്ട് ഗള്‍ഫ് രാജ്യങ്ങള്‍ ഫിഫ പ്രസിഡന്റ് ജിയാന്റി ഇന്‍ഫാന്റിനോയ്ക്ക് കത്തയച്ചെന്ന രീതിയില്‍ സ്വിസ് വെബ്‌സൈറ്റായ ദ ലോക്കല്‍ വാര്‍ത്ത കൊടുത്തു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ വാര്‍ത്ത വ്യാജമാണെന്നും തങ്ങളുടെ വ്യാജ പതിപ്പിലാണ് ഇത്തരത്തിലൊരു വാര്‍ത്ത പ്രത്യക്ഷപ്പെട്ടതെന്നും ദ ലോക്കല്‍ വെബ്‌സൈറ്റിന്റെ സഹ ഉടമ ജയിംസ് സാവേജ് അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, അടിയന്തിരഘട്ടങ്ങളില്‍ ലോകകപ്പ് ഫുട്‌ബോളിന്റെ വേദി മാറ്റാനുള്ള അവകാശം ഫിഫക്കുണ്ട്.

 football-2

ഭീകരതക്ക് സഹായം ചെയ്യുന്നുവെന്നാരോപിച്ച് ഖത്തറുമായി നയതന്ത്ര ബന്ധം വിച്ഛേദിച്ച സൗദി അറേബ്യ, യമന്‍, മൗറിത്താറിയ യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ അറബ് രാജ്യങ്ങള്‍ ലോകകപ്പ് ഫുട്‌ബോള്‍ ഖത്തറില്‍ നടത്തരുതെന്നാവശ്യപ്പെട്ടു കത്തെഴുതിയെന്നായിരുന്നു വാര്‍ത്തകള്‍.

എന്നാല്‍ ഇത്തരത്തിലൊരു കത്ത് തങ്ങള്‍ക്കു ലഭിച്ചതായി ഫിഫ അധികൃതര്‍ പോലും സ്ഥിരീകരിച്ചിട്ടില്ല. ഖത്തറും കത്തിനെക്കുറിച്ച് യാതൊരു അറിവും ഇല്ലെന്നാണ് പറഞ്ഞത്. എങ്കിലും അത്തരത്തിലൊരു നീക്കത്തിനുള്ള സാധ്യത ഖത്തര്‍ തള്ളിക്കളയുന്നുമില്ല.

English summary
Website says report of plot to strip Qatar of World Cup was 'fake'
Please Wait while comments are loading...