ബോക്‌സിങ് കരിയര്‍ ഇല്ലാതാക്കും; വിജേന്ദര്‍ സിങ്ങിന് എതിരാളിയുടെ ഭീഷണി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: പ്രൊഫഷണല്‍ ബോക്‌സിങ് രംഗത്തേക്ക് ചുവടുമാറിയശേഷം ഇന്നേവരെ തോല്‍വി അറിഞ്ഞിട്ടില്ലാത്ത ഇന്ത്യയുടെ വിജേന്ദര്‍ സിങ്ങിന് അടുത്തതായി എതിരേണ്ടിവരിക കരുത്തനായ എതിരാളിയെ. ഡിസംബര്‍ 17ന് നടക്കുന്ന പോരാട്ടത്തിന് മുന്നോടിയായി വിജേന്ദറിന് എതിരാളിയായ ടാന്‍സാനിയന്‍ ബോക്‌സര്‍ ഫ്രാന്‍സിസ് ചെക്കയുടെ ഭീഷണിയുമെത്തി.

വിജേന്ദറിന്റെ മുഖം ഇടിച്ചു നിരത്തുമെന്നും പിന്നീടൊരിക്കലും വിജേന്ദറിന് പ്രൊഫണല്‍ ബോക്‌സിങ്ങില്‍ ഇറങ്ങേണ്ടിവരില്ലെന്നുമാണ് മുപ്പത്തിനാലുകാരനായ ഫ്രാന്‍സിസിന്റെ ഭീഷണി. നിലവിലെ ഇന്‍ര്‍കോണ്ടിനെന്റല്‍ സൂപ്പര്‍ മിഡില്‍വെയ്റ്റ് ചാമ്പ്യനാണ് ഫ്രാന്‍സിസ്. വിജേന്ദര്‍ സിങ് ആകട്ടെ ഏഷ്യാ പസഫിക് സൂപ്പര്‍ മിഡില്‍വെയ്റ്റ് ചാമ്പ്യനും.

vijender-singh

ഫ്രാന്‍സിസ് വിജേന്ദറിനെ തറപറ്റിക്കുമെന്ന് ബോക്‌സറുടെ ട്രെയിനറും അവകാശപ്പെട്ടു. വിജേന്ദറുമായുള്ള പോരാട്ടത്തിന് മുന്നോടിയായി കടുത്ത പരിശീലനമാണ് നടത്തുന്നത്. വിജേന്ദറിനേക്കള്‍ ഏറെ പരിചയമുള്ള ബോക്‌സര്‍ ഫ്രാന്‍സിസ് ആണ്. ഏതുവിധേനയും വിജേന്ദറിനെ തോല്‍പ്പിക്കാന്‍ ചെക്കയ്ക്ക് കഴിയുമെന്നും ട്രെയിനര്‍ ജെ മാസങ്കി അവകാശപ്പെട്ടു.

ഇതുവരെ നടന്ന 43 പോരാട്ടങ്ങളില്‍ 32 എണ്ണം വിജയിച്ചിട്ടുണ്ട് ചെക്ക. ഇതില്‍ 17 എണ്ണവും നോക്കൗട്ട് വിജയം ആണെന്നത് വിജേന്ദറിന്റെ ചങ്കിടിപ്പേറ്റും. പ്രൊഫണല്‍ ബോക്‌സിങ്ങില്‍ അരങ്ങേറിയ വിജേന്ദര്‍ ഏഴു മത്സരങ്ങളിലും തോല്‍വി അറിഞ്ഞിട്ടില്ല. ഇതില്‍ ആറെണ്ണവും നോക്കൗട്ട് വിജയമാണ്. അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയയുടെ കെറി ഹോപ്പിനെ തോല്‍പ്പിച്ചാണ് വിജേന്ദര്‍ ഏഷ്യാ പസഫിക് ചാമ്പ്യന്‍പട്ടം സ്വന്തമാക്കിയത്.

English summary
Will finish your boxing career, Francis Cheka warns unbeaten Vijender Singh
Please Wait while comments are loading...