വിംബിള്‍ഡണില്‍ ചരിത്രം തിരുത്തി റോജര്‍ ഫെഡറര്‍; കിരീടത്തില്‍ മുത്തം.. ആ റെക്കോര്‍ഡ് ഇനി ഫെഡറര്‍ക്ക്

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ സ്വിസ് താരം റോജര്‍ ഫെഡറര്‍ക്ക് കിരീടം. ക്രൊയേഷ്യന്‍ താരം മാരിന്‍ സിലിച്ചിനെ ആണ് ഫൈനലില്‍ ഫെഡറര്‍ തറപറ്റിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഫെഡററുടെ വിജയം. സ്‌കോര്‍: 6-3, 6-1, 6-4.

റോജര്‍ ഫെഡററുടെ എട്ടാം വിംബിള്‍ ഡണ്‍കിരീടം ആണിത്. 19-ാമത് ഗ്രാന്‍ഡ് സ്ലാം കിരീടം കൂടിയാണിത്. വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോര്‍ഡും ഇനി 35 കാരനായ ഫെഡററുടെ പേരില്‍ ആയിരിക്കും.

{image-federer-vs-cilic-16-1500197980.jpg malayalam.oneindia.com

അമേരിക്കയുടെ സാം കുറെയെ ആയിരുന്നു സിലിച്ച് സെമിഫൈനലില്‍ തോല്‍പിച്ചത്. ലോക ഒന്നാം നമ്പര്‍ താരവും നിലവിലെ വിംബിള്‍ഡണ്‍ ജേതാവും ആയ ആന്‍ഡി മുറേയെ അട്ടിമറിച്ചായിരുന്നു കുറെ സെമിയില്‍ എത്തിയത്.

2014 ലെ യുഎസ് ഓപ്പണില്‍ കിരീടം നേടിയിട്ടുള്ള താരമാണ് സിലിച്ച്. 2009 ലെ യുഎസ് ഓപ്പണില്‍ അന്നത്തെ ലോക രണ്ടാം നമ്പര്‍ താരമായിരുന്ന ആന്‍ഡി മുറേയെ നാലാം റൗണ്ടില്‍ പരാജയപ്പെടുത്തിയതോടെയാണ് സിലിച്ച് ലോകശ്രദ്ധ നേടുന്നത്.

ഏഴ് തവണ വിംബിള്‍ഡണ്‍ കിരീടം ഉയര്‍ത്തിയിട്ടുള്ള റോജര്‍ ഫെഡറര്‍ ഇത്തവണയും അതില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിച്ചിരുന്നില്ല.

English summary
The Wimbledon men's final this Sunday (July 16) pits the tennis player who has won the most titles on grass, Switzerland's Roger Federer with 18, against the one with the highest percentage of wins on grass courts this year, Croatian Marin Cilic with 12 victories and just two losses.
Please Wait while comments are loading...