വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അജ്മാന്‍ തീപ്പിടുത്തം: അപകടകാരണം സിഗരറ്റ് കുറ്റിയും കത്തുന്ന കല്‍ക്കരിയുമെന്ന് അജ്മാന്‍ പൊലീസ്

അജ്മാന്‍: യുഎഇയിലെ അജ്മാനില്‍ 300ഓളം കുടുംബങ്ങളെ ഭവനരഹിതരാക്കിയ ഫ്ളാറ്റ് സമുച്ചയത്തിലുണ്ടായ തീപ്പിടുത്തിന്റെ കാരണം വെളിപ്പെടുത്തി അജ്മാന്‍ പൊലീസ്. സിഗരറ്റ് കുറ്റിയോ കത്തിക്കൊണ്ടിരിക്കുന്ന കല്‍ക്കരിയോ ആണ് തീപിടുത്തത്തിന്റെ കാരണമെന്നാണ് പൊലീസിന്റെ വെളിപ്പെടുത്തല്‍. അജ്മീര്‍ പൊലീസ് കമ്മാന്‍ന്‍ഡര്‍ ഇന്‍ ചീഫ് ബ്രിഗേഡിയര്‍ അബ്ദുല്ലാ സുല്‍ത്താന്‍ അല്‍ നുആയ്മിയാണ് മാര്‍ച്ച് 29നുണ്ടായ തീപിടുത്തത്തിന്റെ പ്രാഥമിക കാരണം വെളിപ്പെടുത്തിയിട്ടുള്ളത്.

മലയാളികളുള്‍പ്പെടെ താമസിക്കുന്ന ഫ്‌ളാറ്റിന്റെ നാലാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നുള്ള തീപ്പൊരി കെട്ടിട നിര്‍മ്മാണത്തിനായി സൂക്ഷിച്ചിരുന്ന വസ്തുക്കള്‍ക്ക് മേല്‍ പതിച്ചതാണ് തീപിടിക്കാനുണ്ടായ കാരണമെന്ന് ഫാറന്‍സിക് പരിശോധയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ടവറിനെ ആവരണത്തിന് തീപിടിച്ചതോടെ കാറ്റില്‍ തീ ആളിപ്പടരുകയായിരുന്നു. തീപ്പിടിച്ച കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് നിരവധി ഹുക്കകള്‍ കണ്ടെത്തിയതായും ഫോറന്‍സിക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ടവറിന് മുകളില്‍ സ്ഥാപിച്ചിട്ടുള്ള അലൂമിനിയം ആവരണം വളരെ വേഗത്തില്‍ കെട്ടിടങ്ങള്‍ക്കിടയിലേക്ക് തീ പടരുന്നതിന് കാരണമായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ajman

അലൂമിനിയം ആവരണങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പുതിയ കെട്ടിടങ്ങള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നത് നിര്‍ത്താന്‍ അജ്മാന്‍ പൊലീസ്, സിവില്‍ ഡിഫന്‍സ്, ഇമ്മിഗ്രേഷന്‍ വിഭാഗം എന്നിവര്‍ ചേര്‍ന്ന് രൂപീകരിച്ച കമ്മറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിന് പുറമേ നിലവിലുള്ള ഇത്തരം കെട്ടിടങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നയിടങ്ങളില്‍ തീപിടുത്ത സാധ്യത ഇല്ലാതാക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്.

Story first published: Friday, April 29, 2016, 17:43 [IST]
Other articles published on Apr 29, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X