ഒമാന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ചെറിയ പെരുന്നാള്‍ ആഘോഷത്തില്‍
ദുബായ് : റമാദാന്‍ മുപ്പത് പൂര്‍ത്തിയാക്കി ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ന് ചെറിയ പെരുന്നാളിനെ വരവേറ്റു. എന്നാല്‍ ഒമാനില്‍ ശവ്വാല്‍ മാസപ്പിറവി ദ്യശ്യമായതിനാല്‍ ഇത്തവണ റമദാന്‍ മുപ്പത് പൂര്‍ത്തിയാക്കാതെയാണ് പെരുന്നാളിലേക്ക് പ്രവേശിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ച ഈദ് ഗാഹുകളില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
ദുബായിലും ഷാര്‍ജയിലും മലയാളത്തിലുള്ള ഖുതുബ ( പ്രഭാഷണം) സംഘടിപ്പിച്ച് മലയാളികള്‍ ഇത്തവണയും സ്വന്തം ഭാഷയുടെ പ്രൗഢി കടല്‍കടത്തി. ദുബായിലും പരിസര എമിറേറ്റുകളിലും ഇന്ന് നിരവധി വിനോദ പരിപാടികള്‍ അരങ്ങേറും. രാജ്യത്തിന്റെ പരമ്പരാഗത ആഘോഷങ്ങളില്‍ വിദേശികളെ കൂടി ഉള്‍പ്പെടുത്തി യുഎഇ മാത്യക തീര്‍ത്തു. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയും പരിസരവുമായിരിക്കും ഇത്തവണയും സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണ കേന്ദ്രം.

വിമാന ടിക്കറ്റ് വര്‍ദ്ദന സഹിക്കാതെ പല മലയാളി കുടുംബങ്ങളും ഇത്തവണ തങ്ങളുടെ പെരുന്നാള്‍ ആഘോഷം ഗള്‍ഫില്‍ തന്നെ ആഘോഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പെരുന്നാള്‍ വിപണിയും ഏറെ സജീവമായിരുന്നു. നല്ല കോഴിക്കോടന്‍ ബിരിയാണിയുമായി കുടുംബങ്ങള്‍ ഒന്നിച്ചുള്ള ആഘോഷവും, ഒപ്പം താമസിക്കുന്നവരിലെ പാചക വിദഗ്ധനെ കണ്ടെത്തി ബിരിയാണി പരീക്ഷിച്ചും മിച്ചം വരുന്ന സമയം ഉറങ്ങി തീര്‍ത്തും ബാച്ചിലര്‍മാരായ പ്രവാസികളും പെരുന്നാള്‍ ആഘോഷിക്കും.












Click it and Unblock the Notifications