Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇരുട്ടില്‍ സ്മാര്‍ട് ഫോണ്‍ നോക്കുന്നത് കാഴ്ചക്കുറവിനിടയാക്കിയേക്കും

ലണ്ടന്‍: തുടര്‍ച്ചയായി സ്മാര്‍ട് ഫോണില്‍ നോക്കുന്നത് ചെറുപ്പക്കാര്‍ക്കിടയില്‍ കണ്ണു രോഗങ്ങള്‍ക്കിടയാക്കുന്നുണ്ടെന്ന് അടുത്തിടെ ചില പഠനങ്ങള്‍ കണ്ടെത്തിയിരുന്നു. രാത്രി കിടന്നശേഷം ഇരുട്ടില്‍ സ്മാര്‍ട് ഫോണ്‍ നോക്കുന്നത് കണ്ണുകള്‍ക്ക് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്കിടയാക്കിയേക്കുമെന്നാണ് ലണ്ടനില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ പറയുന്നത്.

അടുത്തിടെ കാഴ്ചക്കുറവുമായി ഡോക്ടര്‍മാരെ സമീപിച്ച രണ്ടു സ്ത്രീകളില്‍ നടത്തിയ അന്വേഷണമാണ് ഇത്തരത്തിലൊരു നിഗമനത്തിലെത്താന്‍ കാരണം. ഒരു കണ്ണിന് 15 മിനിറ്റോളം കാഴ്ച നഷ്ടപ്പെടുന്ന അനുഭവം തുടര്‍ച്ചയായി ഉണ്ടായതോടെയാണ് ഇവര്‍ ഡോക്ടര്‍മാരെ സമീപിക്കുന്നത്. ഒരു സ്ത്രീക്ക് രാത്രിയിലായിരുന്നു ഇങ്ങനെ സംഭവിക്കുന്നത്.

mobile

മറ്റൊരു സ്ത്രീക്കാവട്ടെ രാവിലെ ഉണര്‍ന്നശേഷം 15 മിനിറ്റോളം ഒരു കണ്ണില്‍ കാഴ്ച നഷ്ടപ്പെടുന്നുതായിരുന്നു പ്രശ്‌നം. ഇരുവര്‍ക്കും വ്യത്യസ്ത രീതിയിലുള്ള പല തരത്തിലുള്ള പരിശോധനകള്‍ നടത്തിയെങ്കിലും കാര്യമായ കുഴപ്പം കണ്ടെത്താന്‍ സാധിച്ചില്ല. ഒടുവില്‍ ഇവരുടെ ദിനചര്യകള്‍ അറിഞ്ഞശേഷമാണ് പ്രശ്‌നക്കാരനെ കണ്ടെത്തിയത്.

ഇരുവരും രാത്രിയില്‍ ലൈറ്റണച്ചശേഷം ഏറെനേരം സ്മാര്‍ട് ഫോണില്‍ നോക്കുന്നവരാണെന്ന് ഡോക്ടര്‍മാരോട് പറഞ്ഞു. മിക്കപ്പോഴും ചെരിഞ്ഞ് കിടന്ന് നോക്കുന്നതിനാല്‍ ഒരു കണ്ണിന് കൂടുതല്‍ ആയാസമുണ്ടാകുന്നു. ഇതാണ് കാഴ്ചക്കുറവായി മാറിയത്. സ്മാര്‍ട് ഫോണ്‍ ഇരുട്ടില്‍ ഏറെനേരം നോക്കുന്നത് കണ്ണിന് കാര്യമായ തകരാറുണ്ടാക്കുമെന്നും ഇത് ഒഴിവാക്കണമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+