പന്തില്‍ കൃത്രിമം കാണിച്ചു!!!സച്ചിനെതിരെ ആരോപണവുമായി യൂനസ് ഖാന്‍!!

Subscribe to Oneindia Malayalam

മുംബൈ: ക്രിക്കറ്റ് ദൈവം സച്ചിന്‍ തെന്‍ഡുല്‍ക്കറിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ യൂനസ് ഖാന്‍. പാകിസ്താന്‍ വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് കളിക്കളത്തിനകത്തും പുറത്തും മാന്യത കാത്തു സൂക്ഷിക്കുന്ന ക്രിക്കറ്റ് ഇതിഹാസത്തിനെതിരെ യൂനസ് ഖാന്‍ ആരോപണമുന്നയിച്ചത്. മത്സരത്തിനിടെ നഖം കൊണ്ട് സച്ചിന്‍ പന്തില്‍ കൃത്രിമം കാണിച്ചെന്നാണ് യൂനസ് ഖാന്‍ ആരോപിച്ചത്. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഇടപെടല്‍ മൂലം സംഭവം വിവാദമായില്ലെന്നും സച്ചിന്‍ കുറ്റക്കാരനായില്ലെന്നും യൂനസ് ഖാന്‍ പറഞ്ഞു.

പല തരത്തിലും കളിക്കാര്‍ പന്തില്‍ കൃത്രിമത്വം കാണിക്കാറുണ്ട്. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ഇതിനായി പശകളും മിഠായികളും ഉപയോഗിക്കാറുണ്ട്. ഡുപ്ലസിസ് സിബ്ബ് ഉപയോഗിച്ച് കൃത്രിമം കാണിക്കാറുണ്ട്. ഇന്ത്യയില്‍ ശക്തമായൊരു ക്രിക്കറ്റ് ബോര്‍ഡ് ഉണ്ട്. അതിനാല്‍ സച്ചിന്‍ ചെയ്തത് വിവാദമായില്ല. ആരും ചര്‍ച്ചാ വിഷയമാക്കിയുമില്ല. ഇത് നിര്‍ത്തേണ്ട ശീലമാണെന്നും ക്രിക്കറ്റിലെ പുതു തലമുറ ഇതു കണ്ടാണ് പഠിക്കുന്നതെന്നും യൂനസ് ഖാന്‍ പറഞ്ഞു.

sachin

തനിക്ക് വാതു വെയ്പുകാരുമായി ബന്ധമുണ്ടെന്ന് ഇസ്ലാമാബാദിലെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ തന്റെ ക്രിക്കറ്റ് കരിയറില്‍ ഇതുവരെ വാതുവെയ്പുകാരുമായി യാതൊരു ബന്ധവും ഉണ്ടായിട്ടില്ലെന്നും യൂനസ് ഖാന്‍ പറഞ്ഞു.

English summary
Younis Khan accuses Sachin Tendulkar of ball tampering
Please Wait while comments are loading...