കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ട് സാനിയ ബ്രാന്‍ഡ് അംബാസിഡറല്ല; 10 കാരണങ്ങള്‍

Google Oneindia Malayalam News

പാകിസ്താനിലെ ക്രിക്കറ്റ് കളിക്കാരനെ വിവാഹം കഴിച്ചത് കൊണ്ടാണോ സാനിയ മിര്‍സയെ തെലങ്കാനയുടെ ബ്രാന്‍ഡ് അംബാസിഡറാക്കണ്ട എന്ന് പറയുന്നത്. ബി ജെപി നേതാവ് നടത്തിയ പാക് മരുമകള്‍ പ്രയോഗം കേട്ട ചിലരെങ്കിലും അങ്ങനെ തെറ്റിദ്ധരിക്കുന്നുണ്ട്. താന്‍ പാകിസ്താനിയല്ലെന്നും മരണം വരെ ഇന്ത്യക്കാരിയായിരിക്കും എന്നും സാനിയ വരെ വികാരാധീനയായി പ്രതികരിച്ചുകഴിഞ്ഞു.

എന്നാല്‍ കാര്യം അതല്ല എന്നാണ് മുതിര്‍ന്ന ബി ജെ പി നേതാവായ സുബ്രഹ്ണ്യന്‍ സ്വാമി പറയുന്നത്. സാനിയ മിര്‍സയ്ക്ക് ഒരു കോടി രൂപ സമ്മാനം കൊടുക്കുന്നതും ന്യൂനപക്ഷങ്ങള്‍ക്ക് 12 ശതമാനം സംവരണം പ്രഖ്യാപിച്ചതും വോട്ട് ബാങ്ക് ലക്ഷ്യം വെച്ചാണത്രെ. കഴിഞ്ഞില്ല ഇനിയുമുണ്ട് എതിര്‍പ്പിന് കാരണങ്ങള്‍.

സാനിയ മിര്‍സയെ ബ്രാന്‍ഡ് അംബാസിഡറാക്കുന്നതിനെതിരെ സുബ്രഹ്മണ്യം സ്വാമി ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുന്ന പത്ത് കാരണങ്ങള്‍ കാണൂ.

ഇന്ത്യയുടെ കൊടി വേണ്ടേ

ഇന്ത്യയുടെ കൊടി വേണ്ടേ

2012 ലെ ലണ്ടന്‍ ഒലിംപിക്‌സില്‍ ഇന്ത്യയുടെ കൊടി കയ്യിലെടുക്കാന്‍ തയ്യാറായില്ല എന്നാണ് ഒന്നാമത്തെ ആരോപണം. മാര്‍ച്ച് പാസ്റ്റില്‍ മറ്റ് താരങ്ങളുടെ കയ്യില്‍ ദേശീയ പതാക കാണാം.

ദേശീയ പതാകയെ അവഹേളിച്ചു

ദേശീയ പതാകയെ അവഹേളിച്ചു

ഇന്ത്യയുടെ ദേശീയ പതാകയായ ത്രിവര്‍ണക്കൊടിക്ക് മേല്‍ കാല്‍ കയറ്റി വെച്ചിരിക്കുന്ന ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിരുന്നു.

ഇസ്രയേല്‍ വിരുദ്ധത?

ഇസ്രയേല്‍ വിരുദ്ധത?

2006 ല്‍ ഇസ്രയേലി താരത്തിനൊപ്പം പങ്കാളിയാകാന്‍ വിസമ്മതിച്ചു. ഇസ്രയേലിന്റെ നയങ്ങളെ വിമര്‍ശിച്ച സാനിയ മിര്‍സ പിന്നീട് ഇസ്രയേലി താരങ്ങള്‍ക്കൊപ്പം പങ്കാളിയായി.

മണ്ണ് മതി കളി വേണ്ട

മണ്ണ് മതി കളി വേണ്ട

ലോക റാങ്കിംഗിലെ അവസ്ഥ ദയനീയമായ കാലത്തും സാനിയ കളി മെച്ചപ്പെടുത്താനായിരുന്നില്ല ശ്രമിച്ചത്. മുഖ്യമന്ത്രിയെ കണ്ട് ടെന്നീസ് അക്കാദമിക്ക് സ്ഥലം ചോദിക്കുകയായിരുന്നത്രെ സാനിയ. സംഭവം നടന്നത് 2006 ല്‍.

ഒളിമ്പിക്‌സില്‍ എന്ത് നടന്നു

ഒളിമ്പിക്‌സില്‍ എന്ത് നടന്നു

2008 ലെ ബീജിംഗ് ഒളിമ്പിക്‌സില്‍ ഡ്രസ് കോഡ് തെറ്റിച്ചു.

ഇന്ത്യയെ കൈവിട്ടോ

ഇന്ത്യയെ കൈവിട്ടോ

2008 ല്‍ ഇന്ത്യയില്‍ നടന്ന ടെന്നീസ് ടൂര്‍ണമെന്റുകള്‍ ബഹിഷ്‌കരിച്ചു.

വിവാദം വിവാഹം

വിവാദം വിവാഹം

പാകിസ്താനി ക്രിക്കറ്റ് താരത്തെ വിവാഹം ചെയ്തു. (ഇതൊരു തെറ്റല്ല, എന്നാല്‍ ഇന്ത്യയിലെ ഒരു സംസ്ഥാനത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ പദവി കൊടുക്കുന്നതിന് ചേരുന്നതല്ല)

ഇന്ത്യക്കാരിയല്ലേ

ഇന്ത്യക്കാരിയല്ലേ

ബി ജെ പി നേതാവ് എതിര്‍പ്പുമായി വന്നതിന് ശേഷവും ഇന്ത്യക്കാരിയാണ് എന്ന് പറഞ്ഞ് രംഗത്ത് വന്നില്ല എന്നും സ്വാമി കുറ്റപ്പെടുത്തുന്നു. എന്നാല്‍ താന്‍ മരണം വരെ ഇന്ത്യക്കാരിയായിരിക്കും എന്ന് സാനിയ പറഞ്ഞിട്ടുണ്ട്.

ഇനിയുമുണ്ട്,

ഇനിയുമുണ്ട്,

സുബ്രഹ്മണ്യം സ്വാമി പറയാത്ത കാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തെലങ്കാന സമരത്തെ പിന്തുണക്കുകയോ തെലങ്കാനയ്ക്ക് വേണ്ടി ശബ്ദമുയര്‍ത്തുകയോ ചെയ്തില്ല എന്നതാണത്.

ജനിച്ചതും പുറത്ത്

ജനിച്ചതും പുറത്ത്

സാനിയ മിര്‍സ ജനിച്ചത് മുംബൈയിലാണ് തെലങ്കാനയിലല്ല എന്നും ആരോപണമുണ്ട്. എന്നാല്‍ തന്റെ കുടുംബം ഹൈദരാബാദുകാരാണ് എന്ന് സാനിയ മറുപടി പറയുന്നു.

English summary
Subramanian Swamy's Facebook post about Sania Mirza brand ambassador controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X