സൂപ്പര്‍ മൂണ്‍ എത്തിയോ... ലോകം അവസാനിച്ചാല്‍ പിന്നെ എന്ത് ചെയ്യും?
തിരുവനന്തപുരം: 2015 സെപ്തംബര്‍ 28 ന് ഈ ലോകം അവസാനിയ്ക്കാന്‍ പോവുകയാണെന്നാണ് ചിലര്‍ പറയുന്നത്. അതിന് കാരണം പറയുന്നതാകട്ടെ സൂപ്പര്‍ മൂണ്‍ എന്ന പ്രതിഭാസവും.
സത്യത്തില്‍ സൂപ്പര്‍ മൂണും ചന്ദ്ര ഗ്രഹണവും ഒരുമിച്ച് വന്നാല്‍ ലോകം അവസാനിയ്ക്കുമോ? 'ലോകം അവസാനിയ്ക്കാന്‍' അവരുടെ കണക്കില്‍ ഇനി മണിക്കൂറുകള്‍ മാത്രമേ ഉള്ളൂ.
പക്ഷേ ലോകം അവസാനിയ്ക്കാനൊന്നും പോകുന്നില്ല. ചിലപ്പോള്‍ കടലില്‍ ഇത്തിരി ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകും, ചെറിയ ഭൂചലനങ്ങള്‍ ചിലയിടങ്ങളില്‍ ഉണ്ടായേക്കാം... അത്രമാത്രം.

ചന്ദ്രന്‍ അരികെ
ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്ത് വരികയാണ്. ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലം മൂന്നര ലക്ഷം കിലോമീറ്റര്‍ മാത്രമാകും.

'ചന്ദ്രേട്ടന്‍'
സത്യത്തില്‍ സൂപ്പര്‍ മൂണ്‍ സമയത്ത് ചന്ദ്രനെ ചന്ദ്രേട്ടാ... എന്ന് നീട്ടി വിളിയ്ക്കാം. സാധാരണ കാണുന്നതിനേക്കാള്‍ 14 ശതമാനം അധികം വലിപ്പം തോലും ചന്ദ്രന് ഈ സമയത്ത്.

ചന്ദ്രാകര്‍ഷണം
ഭൂഗുരുത്വാകര്‍ഷണം പോലെ ചന്ദ്രനും ആകര്‍ഷണമുണ്ട്. അതുകൊണ്ടാണ് കടലില്‍ വേലിയേറ്റവും വേലിയിറക്കവും ഒക്കെ ഉണ്ടാകുന്നത്.

ഇത്ര അടുത്ത് വന്നാല്‍
ചന്ദ്രന്‍ ഭൂമിയോട് ഇത്രയും അടുത്തെത്തുമ്പോള്‍ സ്വാഭാവികമായും ചന്ദ്രാകര്‍ഷണവും കൂടും. അത് എന്ത് പ്രശ്‌നമാണ് സൃഷ്ടിയ്ക്കുക?

സുനാമി വരുമോ?
ശക്തമായ വേലിയേറ്റത്തിനും വേലിയിറക്കത്തിനും ആണ് സാധ്യതയുള്ളത്. വലിയ തിരമാലകള്‍ കടലില്‍ നിന്ന് ആഞ്ഞടിച്ചേയ്ക്കും. പക്ഷേ അത് സുനാമിയാകാനിടയില്ല.

ഭൂമി കുലുങ്ങുമോ
ചന്ദ്രാകര്‍ഷണം വലിയ ഭൂചലനത്തിന് കാരണമാകുമോ...? അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് ശാസ്ത്രലോകം പറയുന്നത്. ഭൂചലനത്തിനും ചിലപ്പോള്‍ അഗ്നിപര്‍വ്വത സ്‌ഫോടനത്തിനും പോലും സൂപ്പര്‍ മൂണ്‍ പ്രതിഭാസം കാരണമാകാറുണ്ട്.

മൂന്ന് ദശാബ്ദങ്ങള്‍ക്ക് ശേഷം
33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സൂപ്പര്‍മൂണ്‍ പ്രതിഭാസം ഈ രീതിയില്‍ ലോകം അനുഭവിയ്ക്കാന്‍ പോകുന്നത്- സൂപ്പര്‍ മൂണും ചന്ദ്ര ഗ്രഹണവും. 2012 മെയ് ആറിനും സൂപ്പര്‍ മൂണ്‍ പ്രതിഭാസം ദൃശ്യമായിരുന്നു.

സെപ്തംബര്‍ 27
സെപ്തംബര്‍ 27 ന് രാത്രി തന്നെ ലോകത്തിന്റെ പല ഭാഗങ്ങളിലും സൂപ്പര്‍മൂണ്‍ പ്രതിഭാസം ദൃശ്യമാകും.

കേരളത്തിലെപ്പോള്‍
കേരളത്തില്‍ സൂപ്പര്‍ മൂണ്‍ നേരിട്ട് കാണണണെങ്കില്‍ കൂടുതല്‍ മണിക്കൂറുകള്‍ കാത്തിരിയ്‌ക്കേണ്ടി വരും. സെപ്തംബര്‍ 28 ന് പുലര്‍ച്ചെ 5.40 മുതല്‍ കേരളത്തില്‍ ഭാഗികമായി സൂപ്പര്‍ മൂണ്‍ പ്രതിഭാസം ദൃശ്യമാകും.












Click it and Unblock the Notifications