കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മേക്കര്‍ വില്ലേജിലെ സ്റ്റാര്‍ട്ടപ്പ് ഉത്പന്നങ്ങള്‍ വിപണി കീഴടക്കാന്‍ യോഗ്യം: കേന്ദ്ര ടെലികോം സെക്രട

  • By Desk
Google Oneindia Malayalam News

കൊച്ചി: വിപണി കീഴക്കാന്‍ സക്ഷമമായ ഉത്പന്നങ്ങളാണ് മേക്കര്‍വില്ലേജിലെ സ്റ്റാര്‍ട്ടപ്പുകള്‍ വികസിപ്പിച്ചെടുക്കുന്നതെന്ന് കേന്ദ്ര ടെലികോം സെക്രട്ടറി ശ്രീമതി അരുണ സുന്ദരരാജന്‍ പറഞ്ഞു. കൊച്ചിയില്‍ നടന്ന ടൈകോണ്‍ കേരള സമ്മേളനത്തിന്‍റെ ഭാഗമായി മേക്കര്‍ വില്ലേജ് സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ ഒരുക്കിയ പ്രദര്‍ശനം സന്ദര്‍ശിക്കുകയായിരുന്നു അവര്‍.

<strong>വായിൽ ആടിന്റെ ചെറുകുടൽ, മൃതദേഹത്തിൽ എണ്ണയും കുങ്കുമവും, വൃദ്ധയ്ക്ക് ദാരുണാന്ത്യം, ഞെട്ടി പോലീസും</strong>വായിൽ ആടിന്റെ ചെറുകുടൽ, മൃതദേഹത്തിൽ എണ്ണയും കുങ്കുമവും, വൃദ്ധയ്ക്ക് ദാരുണാന്ത്യം, ഞെട്ടി പോലീസും

സാധാരണക്കാരന് ഉതകുന്നതാകണം സാങ്കേതിക വിദ്യയിലെ പുതിയ കണ്ടുപിടുത്തങ്ങളെന്ന് അവര്‍ പറഞ്ഞു. മേക്കര്‍വില്ലേജിലെ സ്റ്റാര്‍ട്ടപ്പുകള്‍ ഇതിന് ഉത്തമ ഉദാഹരണമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രോണിക് ഇന്‍കുബേറ്ററായ മേക്കര്‍ വില്ലേജ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് അരുണ സുന്ദരരാജന്‍ പറഞ്ഞു. 65 സ്റ്റാര്‍ട്ടപ്പുകളെ ഇന്‍കുബേറ്റ് ചെയ്യുന്ന മേക്കര്‍വില്ലേജിന് എല്ലാ സഹായസഹകരണങ്ങളും അവര്‍ വാഗ്ദാനം ചെയ്തു.

marketvillage-

സാധാരണക്കാരുടെ ആവശ്യങ്ങളെ അത്യാധുനിക സാങ്കേതിക വിദ്യയുമായി സമന്വയിപ്പിക്കുന്നതാണ് മേക്കര്‍ വില്ലേജ് ഒരുക്കിയ പ്രദര്‍ശനത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍. അത്യാധുനിക സാങ്കേതിക വിദ്യയായ ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ്, നിര്‍മ്മതി ബുദ്ധി, മെഷീന്‍ ലേണിംഗ് എന്നിവ അടിസ്ഥാനമാക്കിയാണ് ഉപകരണങ്ങള്‍ മിക്കതും നിര്‍മ്മിച്ചിരിക്കുന്നത്.

കേരളം നേരിട്ടതു പോലുള്ള പ്രകൃതി ദുരന്തങ്ങളില്‍ വ്യാപകമായി ഉപയോഗപ്പെടുത്താവുന്നതാണ് പ്രദര്‍ശനത്തിനൊരുക്കിയിട്ടുള്ള മിക്ക ഉത്പന്നങ്ങളും. ആകെ 14 സ്റ്റാളുകളാണ് മേക്കര്‍ വില്ലേജ് ഒരുക്കിയിട്ടുള്ളത്. പ്രദേശങ്ങളുടെ മാപ്പിംഗും, റേഡിയോ തരംഗങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ഗതാഗത നിരീക്ഷണ സംവിധാനവുമെല്ലാം അത്യാഹിത സന്ദര്‍ഭങ്ങളില്‍ ഗുണം ചെയ്യുന്നവയാണ്.

അത്യാഹിതമായി രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന ആംബുലന്‍സുകള്‍ക്ക് പ്രയോജനകരമായ ഉപകരണമാണ് ആക്സന്‍റ് സിറ്റി ടെകനോളജീസ് ഉണ്ടാക്കിയിട്ടുള്ളത്. യാത്ര ചെയ്യുമ്പോള്‍ തന്നെ സമീപത്തുള്ള ഏത് ആശുപത്രിയില്‍ എന്തൊക്കെ ചികിത്സാ സൗകര്യങ്ങളുണ്ട്, ഏതൊക്കെ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ ലഭ്യമാണ് എന്നുള്ള വിവരങ്ങള്‍ തരുന്ന ഉത്പന്നമാണിത്.

പശുവിനെ കറക്കുന്ന യന്ത്രത്തില്‍ ഘടിപ്പിച്ചിട്ടുള്ള ഉപകരണത്തിലൂടെ പശുവിന്‍റെ രോഗലക്ഷണങ്ങള്‍ മൊബൈല്‍ ഫോണിലേക്ക് നല്‍കുന്ന ഉപകരണം, രക്തബാഗുകളുടെ ഗുണമേډ പരിശോധിക്കുന്ന ഉത്പന്നവുമായ ബാഗ്മോ, ആശുപത്രികളില്‍ ഡ്രിപ്പ് ഇടുകയും മാറ്റുകയും ചെയ്യുന്ന ഓട്ടോമാറ്റിക് സംവിധാനം,കയ്യില്‍ കൊണ്ടു നടക്കാവുന്ന ഇസിജി നിരീക്ഷണ സംവിധാനം എന്നിവയെല്ലാം സാധാരണക്കാരന്‍റെ ദൈനംദിന ജീവിതത്തെ സംബന്ധിക്കുന്ന ഉപകരണങ്ങളാണ്.

ഇലക്ട്രിക് സ്കൂട്ടറിന്‍റെ ചെലവ് കുറഞ്ഞ കണ്‍ട്രോള്‍ സംവിധാനം, ഇടിമിന്നലിനെ ചെറുക്കുകയും വൈദ്യുതി ഉപഭോഗം കുറയ്ക്കുകയും ചെയ്യുന്ന സ്റ്റെബിലൈസര്‍, വീടുകളിലും ഫ്ളാറ്റുകളിലും ഉപയോഗിക്കാവുന്ന മലിനജല ശുദ്ധീകരണ ഉപകരണം, തുറമുഖങ്ങളിലും കപ്പലുകളിലും മറ്റും ഉപയോഗിക്കാവുന്ന ഐറോവ് അണ്ടര്‍ വാട്ടര്‍ ഡ്രോണ്‍ എന്നിവയും മേക്കര്‍ വില്ലേജ് സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്.

ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ് സാങ്കേതിക വിദ്യയിലടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കവലിയര്‍ വയര്‍ലെസ്സ് വിപണിയിലെ വമ്പന്‍മാരുമായി കൈകോര്‍ക്കാനുള്ള ഒരുക്കത്തിലാണ്. അടുത്ത മൂന്നു മാസത്തിനുള്ളില്‍ കേരളത്തില്‍ നിന്നുള്ള ഏറ്റവും വലിയ വിജയഗാഥയ്ക്കായി മേക്കര്‍ വില്ലേജ് കാത്തിരിക്കുകയാണ്.

English summary
telecom secratary on makers village start up products
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X