കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലങ്കാനയില്‍ ജനപ്രിയന്‍ റോളില്‍ കെസിആര്‍.... കര്‍ഷകര്‍ക്കും സാധാരണക്കാരും വാരിക്കോരി സഹായങ്ങള്‍!!

Google Oneindia Malayalam News

ഹൈദരാബാദ്: തെലങ്കാനയില്‍ കെ ചന്ദ്രശേഖര റാവുവിന്റെ രാഷ്ട്രീയ കളിയില്‍ അമ്പരന്ന് കോണ്‍ഗ്രസ്. നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് തെലങ്കാന രാഷ്ട്രീയ സമിതിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് കെസിആര്‍ വമ്പന്‍ റാലി ഹൈദരാബാദില്‍ സംഘടിപ്പിക്കുന്നത്. നിര്‍ണായക നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രഖ്യാപനമൊന്നുമുണ്ടായിട്ടില്ല. അതിനാല്‍ റാലിയില്‍ ഇത്തരമൊരു നീക്കം അണികള്‍ പ്രതീക്ഷിക്കുന്നുണ്ട്.

എന്നാല്‍ റാലിയിലും പ്രഖ്യാപനം ഉണ്ടാവില്ലെന്നാണ് സൂചന. പക്ഷേ സംസ്ഥാനത്ത് വലിയൊരു കുതിപ്പിന് ഒരുങ്ങിയിരിക്കുകയാണ് ടിആര്‍ആസ്. തിരഞ്ഞെടുപ്പിന് വേണ്ട ഒരുക്കങ്ങളെല്ലാം രഹസ്യമായി അവര്‍ അണിയറയില്‍ ഒരുക്കി കഴിഞ്ഞു. അതോടൊപ്പം കേന്ദ്ര സര്‍ക്കാരുമായി അടുത്തതും കെസിആറിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. കെസിആറിന്റെ നീക്കങ്ങള്‍ക്ക് പിറകില്‍ മോദിയുടെ തന്ത്രങ്ങളുണ്ടെന്നാണ് സൂചന. കോണ്‍ഗ്രസിനെ മുഖ്യ എതിരാളിയായി കണ്ടാണ് ചന്ദ്രശേഖര റാവു തന്ത്രങ്ങള്‍ ഒരുക്കുന്നത്.

തിരഞ്ഞെടുപ്പ് ഈ വര്‍ഷം

തിരഞ്ഞെടുപ്പ് ഈ വര്‍ഷം

2018ല്‍ തന്നെ തിരഞ്ഞെടുപ്പ് നടത്താനുള്ള നീക്കങ്ങളാണ് കെസിആര്‍ നടത്തുന്നത്. ഇതിന് ബിജെപിയുടെ പിന്തുണയും ഉണ്ട്. അതിന്റെ ഭാഗമായി നടത്തിയ റാലിയില്‍ 25 ലക്ഷം ആളുകളാണ് പങ്കെടുക്കുന്നത്. തന്റെ ഭരണം കൊണ്ട് ജനങ്ങള്‍ക്ക് ഒരുപാട് ഗുണങ്ങളുണ്ടായിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് നേരത്തെയാക്കിയാല്‍ അതിന്റെ ഗുണം തനിക്ക് തന്നെ ലഭിക്കുമെന്നുമാണ് കെസിആര്‍ പ്രതീക്ഷിക്കുന്നത്. 2019 മെയ് വരെ നിലവിലെ നിയമസഭയ്ക്ക് കാലാവധിയുണ്ട്.

കെസിആറിന്റെ പ്രതിച്ഛായ

കെസിആറിന്റെ പ്രതിച്ഛായ

കോണ്‍ഗ്രസ് കെസിആറിനെ സംബന്ധിച്ച് കടുത്ത എതിരാളിയാണ്. പക്ഷേ സംസ്ഥാനത്ത് ഇപ്പോഴും പ്രതിച്ഛായ ഉള്ള നേതാക്കളിലൊരാളാണ് കെസിആര്‍. അതുപയോഗിച്ച് വിജയിക്കാന്‍ സാധിക്കുമോ എന്നത് ഇപ്പോഴും സംശയമാണ്. കാരണം ടിആര്‍എസ്സിന്റെ മറ്റ് നേതാക്കളെ കുറിച്ച് സംസ്ഥാനത്ത അത്ര നല്ല അഭിപ്രായമല്ല ഉള്ളത്. കെസിആറിന്റെ മകന്‍ രാമറാവുവാണ് അല്‍പ്പമെങ്കിലും പ്രതിച്ഛായ ഉള്ളത്. തിരിച്ചടി നേരിടാനുള്ള സാധ്യത ഉള്ളതിനാലാണ് തിരഞ്ഞെടുപ്പ് നേരത്തെയാക്കുന്നത്.

സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ക്കൊപ്പം

സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ക്കൊപ്പം

മൂന്ന് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുകള്‍ക്കൊപ്പം തെലങ്കാന തിരഞ്ഞെടുപ്പും നടത്താന്‍ ചന്ദ്രശേഖര റാവു മോദിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനോട് മോദി അനുകൂലമായിട്ടാണ് പ്രതികരിച്ചത്. ഇവിടെ ബിജെപി വലിയ ശക്തിയല്ലെങ്കിലും അവരെയും കെസിആര്‍ ഒപ്പം കൂട്ടുമെന്നാണ് സൂചന. കഴിഞ്ഞ 50 മാസത്തിനിടെ കെസിആര്‍ പ്രഖ്യാപിച്ച ജനപ്രിയ പദ്ധതികളാണ് അദ്ദേഹത്തെ ഇപ്പോഴും ജനപ്രിയ നേതാവായി നിലനിര്‍ത്തുന്നത്. പക്ഷേ അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെ പ്രകടനം പോരെന്നാണ് വിലയിരുത്തല്‍.

കര്‍ഷകര്‍ക്ക് വാഗ്ദാനങ്ങള്‍

കര്‍ഷകര്‍ക്ക് വാഗ്ദാനങ്ങള്‍

റാലിയില്‍ രാഷ്ട്രീയ തീരുമാനം ഉണ്ടാവുമെന്ന് കരുതിയെങ്കിലും ജനപ്രിയ തീരുമാനങ്ങളാണ് ഉണ്ടായത്. കര്‍ഷകര്‍ക്ക് നേരിട്ട് പണം കൈമാറുന്ന പദ്ധതിയാണ് പ്രഖ്യാപിച്ചത്. ഒരു സീസണില്‍ ഒരേക്കറിന് 4000 രൂപ വെച്ച് കര്‍ഷകര്‍ക്ക് ലഭിക്കും. ഇതിന്റെ പണം സര്‍ക്കാരിന് റാബി സീസണിന് മുമ്പ് കര്‍ഷകരുടെ അക്കൗണ്ടിലേക്ക് കൈമാറാം. ഈ പദ്ധതിക്കായി നീക്കി വെച്ച 12000 കോടി രൂപയില്‍ ആറായിരം കോടി കര്‍ഷകരുടെ അക്കൗണ്ടില്‍ നേരത്തെ തന്നെ എത്തിയതായി കെസിആര്‍ പറഞ്ഞു.

കടം എഴുതി തള്ളും

കടം എഴുതി തള്ളും

ആന്ധ്രപ്രദേശില്‍ ചന്ദ്രബാബു നായിഡു കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ക്ക് സമാമാണ് കെസിആര്‍ തെലങ്കാനയില്‍ കൊണ്ടുവന്നിരിക്കുന്നത്. കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് സ്‌കീമും സര്‍ക്കാര്‍ കൊണ്ടുവരും. രണ്ടു ലക്ഷം വരെയുള്ള കാര്‍ഷിക വായ്പകള്‍ എഴുതി തള്ളുമെന്നും കെസിആര്‍ പറഞ്ഞു. 2014ലെ തിരഞ്ഞെടുപ്പ് സമയത്തെ വാഗ്ദാനങ്ങള്‍ പ്രകാരം ഒരു ലക്ഷം രൂപയുടെ കാര്‍ഷിക വായ്പകള്‍ നേരത്തെ സര്‍ക്കാര്‍ എഴുതി തള്ളിയിരുന്നു. വൈദ്യുതി വകുപ്പ് ജീവനക്കാരുടെ ശമ്പളം 35 ശതമാനം വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

കൈനിറയെ സഹായങ്ങള്‍

കൈനിറയെ സഹായങ്ങള്‍

തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വമ്പന്‍ തന്ത്രങ്ങളാണ് ചന്ദ്രശേഖര്‍ റാവു പയറ്റുന്നത്. മുതിര്‍ന്ന പൗരന്‍മാര്‍ക്കും വിധവകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി പ്രത്യേക പദ്ധതിയാണ് കെസിആറിനെ പരിഗണനയിലുള്ള മറ്റൊരു പദ്ധതി. തൊഴില്‍ രഹിതരയാ യുവതി-യുവാക്കള്‍ക്കായി നല്‍കുന്ന തൊഴിലില്ലായ്മ വേതനം വര്‍ധിപ്പിക്കുക, സ്വയം സഹായ സംഘങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത സ്ത്രീകള്‍ക്ക് വായ്പകളും ഗ്രാന്‍ഡുകളും അനുവദിക്കുക എന്നിവയാണ് കെസിആര്‍ അടുത്തതായി ചെയ്യാന്‍ പോകുന്നത്.

ബിജെപിയുമായി സഖ്യം

ബിജെപിയുമായി സഖ്യം

കെസിആറുമായി ചേരുന്നതില്‍ ബിജെപിക്ക് വലിയ താല്‍പര്യമുണ്ട്. ഇതിനോട് ചന്ദ്രശേഖര്‍ റാവുവിനും എതിര്‍പ്പില്ല. അതേസമയം ബിജെപിയുമായി ചേര്‍ന്നാല്‍ രാഷ്ട്രീയമായി നഷ്ടമുണ്ടാവുമെന്നും അദ്ദേഹത്തിനറിയാം. അതുകൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മാത്രമായി ഈ സഖ്യം ഒതുക്കാനാണ് അദ്ദേഹത്തിന് താല്‍പര്യം. സംസ്ഥാന താല്‍പര്യം നിലനിര്‍ത്തുമ്പോള്‍ ഇതാണ് നല്ലത്. തെലങ്കാനയില്‍ 13 ശതമാനം മുസ്ലീം വോട്ടുകളും രണ്ട് ശതമാനം ക്രിസ്ത്യന്‍ വോട്ടുകളുമുണ്ട്. ബിജെപിയെ കൂടെ കൂട്ടിയാല്‍ ഇവര്‍ ഇടയുമെന്ന ഭയവും കെസിആറിനുണ്ട്.

കോണ്‍ഗ്രസ് ശക്തം

കോണ്‍ഗ്രസ് ശക്തം

കോണ്‍ഗ്രസ് സംസ്ഥാനത്ത് ശക്തമാണ്. കെസിആറിനെതിരെ വമ്പന്‍ പ്രചാരണമാണ് അവര്‍ നടത്തുന്നത്. കോണ്‍ഗ്രസ് പ്രസിഡന്റ് ഉത്തം കുമാര്‍ റെഡ്ഡിയാണ് അവരെ നയിക്കുന്നത്. മികച്ച നേതാവാണ് അദ്ദേഹം. കെസിആറിന് ജയിക്കാനായി പ്രഖ്യാപിച്ച പദ്ധതികളെല്ലാം സംസ്ഥാനത്തെ കടക്കെണിയിലാക്കുമെന്ന് കോണ്‍ഗ്രസ് ആരോപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 60000 കോടിയുടെ അധികബാധ്യതയാണിത്. ബിജെപിയെ കൂട്ടുപിടിക്കുന്ന കെസിആറിനെ ഒറ്റപ്പെടുത്തണമെന്ന പ്രചാരണമാണ് കോണ്‍ഗ്രസ് നടത്തുന്നത്.

എതിരാളികളെ ഞെട്ടിക്കാന്‍

എതിരാളികളെ ഞെട്ടിക്കാന്‍

എതിരാളികളായ കോണ്‍ഗ്രസിനെയും വോട്ടര്‍മാരെയും ഒരുപോലെ ഞെട്ടിക്കാനാണ് ചന്ദ്രശേഖര റാവു തിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ ഒരുങ്ങുന്നത്. ഡിസംബറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ അതിനെ നേരിടാനുള്ള സമയം കോണ്‍ഗ്രസിന് ലഭിക്കില്ലെന്നാണ് കെസിആറിന്റെ കണക്കുകൂട്ടല്‍. അതേസമയം ഇടതുപാര്‍ട്ടികളും വൈഎസ്ആര്‍ കോണ്‍ഗ്രസ്, തെലുങ്ക് ദേശം പാര്‍ട്ടി എന്നിവരും കോണ്‍ഗ്രസിനൊപ്പം ചേരുന്നതോടെ ചന്ദ്രശേഖര്‍ റാവുവിന്റെ തന്ത്രങ്ങള്‍ പാളുമെന്നാണ് സൂചന.

ബീഹാറില്‍ എന്‍ഡിഎയെ വെല്ലുവിളിച്ച് കനയ്യകുമാര്‍.... ബെഗുസരയില്‍ നിന്ന് മത്സരിക്കും!!ബീഹാറില്‍ എന്‍ഡിഎയെ വെല്ലുവിളിച്ച് കനയ്യകുമാര്‍.... ബെഗുസരയില്‍ നിന്ന് മത്സരിക്കും!!

സംസ്ഥാനത്ത് എലിപ്പനി പടര്‍ന്ന് പിടിക്കുന്നു.... 13 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം... മരണസംഖ്യ 26 ആയിസംസ്ഥാനത്ത് എലിപ്പനി പടര്‍ന്ന് പിടിക്കുന്നു.... 13 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം... മരണസംഖ്യ 26 ആയി

English summary
telanganas kcr showers farmers with cash gifts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X