കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി എംപിയെ മണ്ഡലത്തില്‍ കാലുകുത്തിക്കുന്നില്ല, ഇത് മമതയുടെ ഷോക്ക് ട്രീറ്റ്‌മെന്റ്; പ്രതിഷേധം

Google Oneindia Malayalam News

കൊല്‍ക്കത്ത: കൊവിഡ് രോഗം പടര്‍ന്നുപിടിക്കുമ്പോഴും സ്വന്തം മണ്ഡലത്തില്‍ കാലു കുത്താനാകതെ ഒരു എംപി. പശ്ചിമ ബംഗാളിലെ ബിജെപി എംപി സുകന്ദ മജുംദാറിനാണ് സ്വന്തം മണ്ഡലമായ ദക്ഷിണ്‍ ദിനജ്പൂരിലേക്ക് പോകാന്‍ സാധിക്കാത്തത്. ബംഗാള്‍ ഭരിക്കുന്ന മമത ബാനര്‍ജിയുടെ തൃണമൂല്‍ സര്‍ക്കാരാണ് മണ്ഡലത്തില്‍ പ്രവേശിക്കാന്‍ തടസം നില്‍ക്കുന്നതെന്ന് എംപി പറയുന്നു. ഇതിനെ തുടര്‍ന്ന് നടുറോഡില്‍ പായവിരിച്ച് ഇരുന്ന് പ്രതിഷേധിക്കുകയാണ് എംപി.

Mamata Banerjee

ഇതിനിടെ തന്നെ മണ്ഡലത്തിലേക്ക് പ്രവേശിപ്പിക്കാത്തതിന്റെ കാരണം എന്തെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് എംപി ബലൂര്‍ഘട്ട് മണ്ഡലത്തിലെ പൊലീസ് സ്റ്റേഷനില്‍ ഒരു കത്ത് സമര്‍പ്പിച്ചിട്ടുണ്ട്. കൊറോണ കാലത്ത് തന്റെ മണ്ഡലത്തില്‍ ജനങ്ങളുടെ ക്ഷേമം അന്വേഷിക്കാന്‍ പോലും സമ്മതിക്കുന്നില്ലെന്ന് എംപി കത്തില്‍ ചൂണ്ടിക്കാട്ടി. നേരത്തെ ബിജെപിയുടെ മറ്റൊരു എംപിയെ സാമൂഹിക അകലം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത് വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരുന്നു.

അതേസമയം, തൃണമൂല്‍ സര്‍ക്കാരിന്റെ ഈ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ബിജെപി സംഘടിപ്പിക്കുന്നത്. ദില്ലിയും ബംഗാളിലും ഇതിനെതിരെ ബിജെപി പ്രതിഷേധിച്ചിരുന്നു. കൊറോണ ലോക്ക് ഡൗണിനിടെ കേന്ദ്രസര്‍ക്കാരും മമത സര്‍ക്കാരും തമ്മില്‍ ഇടഞ്ഞ് നില്‍ക്കുന്നതിനിടെയാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതിനിടെ കേന്ദ്രം ഭരിക്കുന്ന ബിജെപിയോട് മുട്ടാന്‍ നിതീഷ് കുമാറിന്റെ ശിഷ്യനും വലംകൈയ്യുമായ പ്രശാന്ത് കിഷോറിനെയാണ് മമത രംഗത്തിറക്കിയിരിക്കുന്നത്. ബിജെപിയുടെ നീക്കങ്ങളെ പൊളിക്കാനാണ് കുമാറിന്റെ വരവ്. ദില്ലിയിലായിരുന്ന പ്രശാന്ത് മമതയുടെ ഒറ്റ വിളിയില്‍ സംസ്ഥാനത്തെത്തിയിരിക്കുകയാണ്. ബിജെപി നേതാക്കള്‍ക്കെതിരെ വലിയൊരു ബലപ്രയോഗം തന്നെ സംസ്ഥാനത്ത് മമത നടത്തുന്നുണ്ട്. കൂടുതല്‍ പേരിലേക്ക് ബിജെപി വിരുദ്ധത എത്തിക്കാനുള്ള ഓട്ടത്തിലാണ് മമത.

പ്രശാന്ത് കിഷോര്‍ ദില്ലിയില്‍ ചില രാഷ്ട്രീയ ചര്‍ച്ചകളിലായിരുന്നു. മമതയുടെ വിളി കേട്ട് ഒരു കാര്‍ഗോ വിമാനത്തിലാണ് അദ്ദേഹം ബംഗാളിലെത്തിയത്. ബംഗ്ലൂര്‍ ഗാര്‍ബോ മമത എന്ന ജനസമ്പര്‍ക്ക പരിപാടി വന്‍ വിജയമായതോടെ കിഷോര്‍ മമതയുടെ മനസാക്ഷി സൂക്ഷിപ്പുക്കാരനാണ്. മോദിയുടെ കേന്ദ്ര സംഘം എത്തിയതിന് പിന്നാലെയായിരുന്നു കിഷോറിന്റെ വരവ്. മോദിയല്ല, മമതയ്ക്കെതിരെ നേരിട്ട് പോരാടുന്നത് അമിത് ഷായാണ് എന്ന കിഷോര്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം, ബംഗാളില്‍ 697 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 568 പേര്‍ ഇപ്പോള്‍ ചികിത്സയില്ഡ കഴിയുന്നു. 109 പേരാണ് രോഗമുക്തി നേടിയത്.

English summary
The Trinamool government has refused to allow the BJP MP to enter its own constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X