ആലപ്പുഴയിൽ പള്ളിയുടെ ഷീറ്റ് തകർത്ത് മോഷണം; നേർച്ചപ്പെട്ടിയും, അംശാദായ വഞ്ചിയും തകർത്തു
എടത്വാ: ആനപ്രമ്പാൽ സിറിയൻ ചർച്ച് സ്കനാനായ പള്ളിയുടെ ഷീറ്റ് തകർത്ത് മോഷണം. പള്ളിയിലെ നേർച്ചപ്പെട്ടിയും, അംശാദായ വഞ്ചിയും തകർത്ത് പണം അപഹരിച്ചു. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. ഇന്നലെ രാവിലെ പള്ളി അധികൃതർ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്.
ആലപ്പുഴയിൽ നിന്നെത്തിയ വിരലടയാള വിദഗ്ദർ തെളിവുകൾ ശേഖരിച്ചു. ചെങ്ങന്നൂരിലും, വെൺമണിയിലും പള്ളിയിലെ പെരുനാളുമായി ബന്ധപ്പെട്ട് എടത്വാ പോലീസ് ഡ്യൂട്ടിക്ക് പോയതിനാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നെറ്റ് പെട്രോളിംഗ് നടക്കുന്നില്ല.

ഇത് അറിഞ്ഞ് മോഷ്ടാക്കൾ മോഷണത്തിന് മുതിരുകയായിരുവെന്ന് നാട്ടുകാർ പറയുന്നു. എടത്വാ എസ്.ഐ ക്രിസ്റ്റി ക്രിസ്റ്റിൽരാജിന്റെ നേതൃത്വത്തിൽ പള്ളിയിലെത്തി തെളിവ് ശേഖരിച്ച ശേഷം അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications