യുദ്ധകപ്പൽ 'മാതൃക'യുമായി പത്താം ക്ലാസുകാരൻ; ആരോമൽ വൈറലാകുന്നു...
തിരുവനന്തപുരം: നാവികസേന യുദ്ധക്കപ്പലുകളുടെ മാതൃക തയ്യാറാക്കി ശ്രദ്ധേയനാവുകയാണ് തിരുവനന്തപുരം വിഴിഞ്ഞത്തെ പത്താം ക്ലാസുകാരൻ ആരോമൽ.അഞ്ചു മുതൽ പത്ത് സെൻറീമീറ്റർ വരെയുള്ള യുദ്ധക്കപ്പലുകളുടെ മാതൃക നിർമ്മിച്ച ആരോമലിന് നേവൽ ആർക്കിടെക്റ്റ് ആകാനാണ് ആഗ്രഹം. നെയ്യാറ്റിൻകര ആറാലുംമൂട് വിവേകാനന്ദ പബ്ലിക് സ്കൂളിലെ വിദ്യാർഥി കൂടിയാണ് ഈ കൊച്ചു മിടുക്കൻ. സമൂഹമാധ്യമങ്ങളിൽ യുദ്ധക്കപ്പലുകളുടെ മാതൃക പ്രചരിച്ചതോടെ കൊച്ചി നാവികസേനാ സ്ഥാനത്തേക്ക് ആരോമലിന് ക്ഷണം ലഭിച്ചിരിക്കുകയാണ്.
വിഴിഞ്ഞം തെന്നൂർകോണം കൊല്ലംവിളാകം ശ്രീരാഗത്തിൽ വി ബാബുവിൻ്റെയും ബി ശാലിനിയും മകനാണ് ആരോമൽ. കേന്ദ്ര പ്രതിരോധ സേനയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ താത്പര്യമുള്ളതാണ് ഇതിലേക്ക് ആരോമലിനെ നയിക്കാൻ കാരണമായത്. ലോക്ഡൗൺ തുടങ്ങിയപ്പോഴാണ് എന്തെങ്കിലും ക്രിയാത്മകമായി ചെയ്യണമെന്ന ആഗ്രഹം ആരോമൽ അച്ഛനും അമ്മയുമായി പങ്കുവയ്ക്കുന്നത്.
ഗ്ലാമറസ് ചിത്രങ്ങളുമായി ഗോദ നായിക, വാമിഖയുടെ ഫോട്ടോസ് കാണാം

തുടർന്ന് കുടുംബത്തിൻ്റെ പിന്തുണ കിട്ടിയതോടെ യുദ്ധക്കപ്പലുകളുടെ മാതൃകകൾ തീർക്കാമെന്ന ആലോചനയിൽ എത്തിച്ചേർന്നു.യുദ്ധക്കപ്പലുകളുടെ 5 മുതൽ 10 സെൻറീമീറ്റർ വരെയുള്ള ഇരുപതോളം മാതൃകകൾ ഇതിനോടകം തന്നെ ഈ കൊച്ചു മിടുക്കൻ നിർമ്മിച്ചു കഴിഞ്ഞു. ഉപയോഗശൂന്യമായ പേപ്പറുകൾ, കാർഡ്ബോർഡ്,കോപ്പർ വയറുകൾ തുടങ്ങിയവയാണ് യുദ്ധക്കപ്പലുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നത്.
രാജകുമാരിയെ പോലെ ബിഗ് ബോസ് താരം സൂര്യ, ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍

കപ്പൽ മാതൃക നാട്ടിലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് മറ്റു ഗ്രൂപ്പുകളിലേക്ക് പലരും ഷെയർ ചെയ്യുകയായിരുന്നു. തുടർന്നാണ് നേവിയുടെ ഉദ്യോഗസ്ഥരിൽ ചിലരുടെ ശ്രദ്ധയിൽ ഇത് പതിയുന്നത്. ഇത് കണ്ട നേവി ഉദ്യോഗസ്ഥർക്കും കൗതുകമായി. യുദ്ധകപ്പൽ മാതൃക നേവിയുടെ ഫേസ്ബുക്ക് പേജിലുമെത്തി. ഇതോടെ സംഭവം വൈറലായി.
സ്‌റ്റൈലിഷ് ഫോട്ടോഷൂട്ടുമായി മഹിമ നമ്പ്യാര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

സതേൺ നേവൽ കമാൻഡൻറ് വൈസ് അഡ്മിറൽ എ കെ ചൗളയ്ക്ക് വേണ്ടി പാങ്ങോട് മിൽട്രി ക്യാമ്പിൽ ഇത് പ്രദർശിപ്പിക്കുകയും ചെയ്തു. പിന്നീട്,നാവികസേന ഉദ്യോഗസ്ഥരിൽ നിന്ന് അഭിനന്ദനവും അംഗീകാരവും ആരോമലിന് ലഭിച്ചു.തുടർന്ന്, കൊച്ചി നാവിക സേനാ സ്ഥാനത്തേക്ക് ക്ഷണവും ലഭിച്ചിട്ടുണ്ട്.
നടി ഗൗരി കൃഷ്ണന്‌റെ ഫോട്ടോഷൂട്ട് വൈറലാകുന്നു, ചിത്രങ്ങള്‍ കാണാം

പ്ലസ് ടു കഴിഞ്ഞ ശേഷം നേവിയിൽ ചേർന്ന് 'നേവൽ ആർക്കിടെക്റ്റ്' കോഴ്സ് പഠിക്കണമെന്നാണ് ആരോമലിൻ്റെ ആഗ്രഹം. ഇതിനുള്ള തയ്യാറെടുപ്പുകൾ പഠനത്തോടൊപ്പം തന്നെ ആരംഭിക്കാൻ നാവികസേനാ ഉദ്യോഗസ്ഥർ ആരോമലിന് നിർദ്ദേശവും നൽകിയിട്ടുണ്ട്. ബന്ധുക്കളും കൂട്ടുകാരും സ്കൂൾ അധികൃതരുമെല്ലാം ആരോമലിന് ലഭിച്ച അംഗീകാരത്തിൽ ഫുൾ ഹാപ്പിയാണ്.

അതേ സമയം, ആരോമലിൻ്റെ അച്ഛനും അമ്മയ്ക്കും ഇക്കഴിഞ്ഞ ലോക്ഡൗൺ കാലത്ത് തൊഴിൽ നഷ്ടപ്പെടുകയും ചെയ്തു.ബാബു ഒരു ഹോട്ടലിലെ ജീവനക്കാരനും ശാലിനി സ്വകാര്യ ട്യൂഷൻ സെൻററിലെ അധ്യാപികയുമായിരുന്നു.ഇതിൻ്റെ വിഷമം ഒരു ഭാഗത്തു നിൽക്കുമ്പോഴാണ് മകൻ്റെ അംഗീകാരത്തിൽ കുടുംബം വേദനകൾ മറന്ന് ഒന്നടങ്കം സന്തോഷിക്കുന്നത്.
എക്സിക്യൂട്ടീവ് ലുക്കിൽ അനാർക്കലിയുടെ കിടിലൻ മേക്ക്ഓവർ; ചിത്രങ്ങൾ വൈറൽ
Recommended Video
-
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച












Click it and Unblock the Notifications