വിഷക്കൂണ്‍ കഴിച്ച് 13 പേര്‍ ആശുപത്രിയില്‍
തിരുവന്തപുരം: വിഷക്കൂണ്‍ കഴിച്ച് 11 പേരെ തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പെരുങ്ങമല, കൊല്ലത്തെ ചിതറ എന്നിവടങ്ങളില്‍ നിന്നുള്ളവരാണ് ചികിത്സ തേടിയെത്തിയത്.
ചിതറ ഇലവുപാലം തുടങ്ങിയ സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസം വിഷക്കൂണ്‍ വിലപനയ്ക്ക് വച്ചിരുന്നതായി ആരോഗ്യ വകുപ്പ് കണ്ടെത്തി. നിരവധി ആളുകള്‍ ഇവിടെ നിന്ന് കൂണ്‍ വാങ്ങിയിട്ടുണ്ട്. ഈ കൂണുകള്‍ ഉപയോഗിക്കരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കൂണ്‍ ഉപയോഗിച്ചവരുണ്ടെങ്കില്‍ ഉടന്‍ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. എത്ര പേരാണ് വിഷ കൂണ്‍ കഴിച്ചതെന്ന വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.
കൂണ്‍ വേവിച്ചാണ് കഴിച്ചതെങ്കിലും കൂണിലെ വിഷാംശം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു












Click it and Unblock the Notifications