Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് വ്യാപനം രൂക്ഷം, തിരുവനന്തപുരം ജില്ലയിൽ 11 പ്രദേശങ്ങൾ കൂടി കണ്ടെയ്ൻമെന്റ് സോൺ

തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ 11 പ്രദേശങ്ങൾ കൂടി കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. തിരുവനന്തപുരം നഗരസഭാ പരിധിയിലെ വെങ്ങാനൂർ, വാഴോട്ടുകോണം വാർഡുകളെ കണ്ടെയ്ൻമെൻ്റ് സോണായി ജില്ലാ കളക്ടർ ഡോ നവജ്യോത് ഖോസ പ്രഖ്യാപിച്ചു. മലയിൻകീഴ് ഗ്രാമപഞ്ചായത്തിലെ മാവോട്ടുകോണം, ചിറ്റിയൂർകോട്, മച്ചേൽ, ആര്യൻകോട് ഗ്രാമപഞ്ചായത്തിലെ കീഴാറൂർ, കവലൂർ, പശുവന്നറ, നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ മൈനപ്പാറ, വെമ്പായം ഗ്രാമ പഞ്ചായത്തിലെ തേക്കട, നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിലെ പെരുമ്പഴുതൂർ എന്നീ വാർഡുകളെയും കണ്ടെയ്ൻമെൻ്റ് സോണിൽ ഉൾപ്പെടുത്തി.

ഇവിടങ്ങളിൽ നിലവിൽ അനുവദിച്ചിട്ടുള്ള ലോക്ക്ഡൗൺ ഇളവുകൾ ബാധകമായിരിക്കില്ല. പൊതു പരീക്ഷകൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താൻ പാടില്ല. കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങളുടെ സമീപ പ്രദേശങ്ങളിലുള്ളവരും ജാഗ്രത പാലിക്കണമെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു.

covid

രോഗവ്യാപനം നിയന്ത്രണവിധേയമായതിനെത്തുടർന്ന് തിരുവനന്തപുരം കോർപ്പറേഷനു കീഴിലെ സൗത്ത് കോളനി റോഡ്, കുന്ന് ബംഗ്ലാവ് കോളനി(മുടവൻമുഗൾ വാർഡ്) എന്നീ പ്രദേശങ്ങളെയും നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ ഡീസൻ്റ് മുക്ക്, വാമനപുരം ഗ്രാമ പഞ്ചായത്തിലെ എട്ടിമൂട് എന്നീ വാർഡുകളെയും കണ്ടെയ്ന്റ്‌മെന്റ് സോണിൽനിന്ന് ഒഴിവാക്കിയതായും ജില്ലാ കളക്ടർ അറിയിച്ചു.

429 പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇതില്‍ 394 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗബാധ. 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 258 പേരുടെ പരിശോധനാ ഫലം തിരുവനന്തപുരത്ത് ഇന്ന് നെഗറ്റീവായി. ഇന്ന് ജില്ലയില്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പുതുതായി 1,500 പേര്‍ രോഗനിരീക്ഷണത്തിലായി. 1,490 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. 20,133പേര്‍ വീടുകളിലും 752 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ആശുപത്രികളില്‍ വെള്ളിയാഴ്ച രോഗലക്ഷണങ്ങളുമായി 620 പേരെ പ്രവേശിപ്പിച്ചു. 370 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ആശുപത്രി കളില്‍ 3,338 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. വെള്ളിയാഴ്ച 557 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇന്ന് 581 പരിശോധന ഫലങ്ങള്‍ ലഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+