Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മയ്ക്കൊരുമ്മ പുരസ്കാരം 11 അമ്മമാർക്ക്....

തിരുവനന്തപുരം: സമ്മോഹനം മാനവിക സൗഹൃദ കൂട്ടായ്മയുടെ ഇക്കൊല്ലത്തെ 'സമ്മോഹനം" പുരസ്കാരം 11 അമ്മമാർക്ക് നൽകാൻ തീരുമാനിച്ചു.തിരുവനന്തപുരത്തെ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തന രംഗത്ത് ദശാബ്ദങ്ങളോളം നിറഞ്ഞു നിൽക്കുകയും ഇപ്പോൾ പ്രായാധിക്യവും അനാരോഗ്യവും മൂലം വിശ്രമജീവിതം നയിക്കുന്നവരുമായ തങ്കമ്മദാസ്, അന്നമ്മതോമസ്, സരോജിനി ഭാസ്കർ, ടി. സേതുലക്ഷ്മി, സി. ലീലാബായ്, ശാന്ത ബി നായർ, പി.കെ. പ്രമോദിനി അമ്മ, പള്ളിച്ചൽ രാധ, തങ്കമണി സുകുമാരൻനായർ, വസുമതി ജി. നായർ, സുബൈദ ബക്കർ എന്നിവർക്കാണ് 'അമ്മയ്ക്കൊരുമ്മ" എന്ന പേരിലുള്ള സാമൂഹ്യസേവന പുരസ്കാരം നൽകുന്നത്.

കോൺഗ്രസ് നേതാവും സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായിരുന്ന അഡ്വ. സി. മോഹനചന്ദ്രന്റെ 4-ാം ചരമവാർഷിക അനുസ്മരണത്തോടനുബന്ധിച്ച് 30ന് രാവിലെ 10ന് തൈക്കാട് ഗാന്ധിഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ കോൺഗ്രസ് പ്രവർത്തകസമിതി അംഗം ഉമ്മൻചാണ്ടി പുരസ്കാരം വിതരണം ചെയ്യുമെന്ന് ജനറൽ കൺവീനർ പിരപ്പൻകോട് സുഭാഷ് അറിയിച്ചു. 1960 മുതൽ ജില്ലയിൽ കോൺഗ്രസിനേയും മഹിളാ കോൺഗ്രസിനെയും ശക്തിപ്പെടുത്താൻ നേതൃത്വം നൽകിയവരാണ് 70 മുതൽ 96 വയസുവരെയുള്ള ഈ അമ്മമാർ.

thiruvanthapuram

സമ്മോഹനം ചെയർമാൻ അഡ്വ. വിതുര ശശി അദ്ധ്യക്ഷത വഹിക്കും. കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസൻ അനുസ്മരണ പ്രഭാഷണം നടത്തും. വി.എസ്. ശിവകുമാർ എം.എൽ.എ, അഡ്വ. കെ. മോഹൻകുമാർ, നെയ്യാറ്റിൻകര സനൽ, പിരപ്പൻകോട് സുഭാഷ് തുടങ്ങിയവർ പങ്കെടുക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+