Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്തെ 12 കാരന്റെ മരണത്തില്‍ വഴിത്തിരിവ്; തീ കൊളുത്തിയത് ഗെയിമില്‍ തോറ്റ വിഷമം മൂലം

തിരുവനന്തപുരം: വെങ്ങാനൂരില്‍ 12 കാരന്‍ തീ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. ഗെയിമില്‍ തോറ്റ വിഷമത്തില്‍ തീ കൊളുത്തിയാണെന്ന്് കുട്ടി ചികിത്സിച്ച ഡോക്ടര്‍ക്ക് മൊഴി നല്‍കി. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയായ ശിവനാരായണ്‍ (12) ആണ് മരിച്ചത്. വെങ്ങാനൂര്‍ വി.പി.എസ് സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.തീ കൊളുത്തി മുടിവെട്ടുന്ന യൂട്യൂബ് വീഡിയോ അനുകരിക്കാന്‍ ശ്രമിച്ചാണ് ശിവനാരായണ്‍ മരിച്ചെന്നായിരുന്നു പ്രാഥമിക നിഗമനം.

fire

തീ നാളങ്ങള്‍ ഉപയോഗിച്ച് മുടി സ്ട്രെയിറ്റ് ചെയ്യുന്ന വീഡിയോ കണ്ട ശിവനാരായണന്‍ ഇത് അനുകരിക്കാന്‍ ശ്രമിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപടരുകയായിരുന്നു എന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതല്ലെന്ന് വ്യക്തമാക്കുന്ന മൊഴിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

അതേസമയം, ശിവനാരായണനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് വേണ്ടി കുട്ടി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിയിരുന്നു. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ അമ്മൂമ്മയും കുട്ടിയുടെ സഹോദരനും മാത്രമാണുണ്ടായിരുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുകള്‍ക്ക് വിട്ടു നല്‍കി. മരണത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണം ഉണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+