കീറിയ നോട്ട് നല്‍കി; വിദ്യാര്‍ത്ഥിയെ പൊരിവെയിലത്ത് ഇറക്കിവിട്ട് കെഎസ്ആര്‍ടിസി കണ്ടക്ടര്‍

തിരുവനന്തപുരം: കീറിയ നോട്ട് നല്‍കിയെന്ന് ആരോപിച്ച് പതിമൂന്നുകാരനെ കെ എസ് ആര്‍ ടി സി ബസില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി. 20 രൂപയുടെ നോട്ട് കീറിയെന്ന് പറഞ്ഞ് വനിത കണ്ടക്ടര്‍ കുട്ടിയെ നടുറോഡില്‍ ഇറക്കിവിടുകയായിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വച്ചായിരുന്നു സംഭവം. സ്‌കൂളില്‍ നിന്ന് പരീക്ഷ കഴിഞ്ഞ് വരുന്ന കുട്ടിക്കാണ് കെ എസ് ആര്‍ ടി സി ബസ് കണ്ടക്ടറില്‍ നിന്നും ദുരനുഭവമുണ്ടായത്.
പരീക്ഷ കഴിഞ്ഞ് വന്ന വിദ്യാര്‍ത്ഥി ചാക്ക ബൈപ്പാസില്‍ നിന്നാണ് ബസില്‍ കയറിയത്. ടികറ്റ് എടുക്കാന്‍ 20 രൂപ കണ്ടക്ടര്‍ക്ക് നല്‍കിയപ്പോള്‍ കീറിയതാണെന്ന് പറഞ്ഞു. തന്റെ കയ്യില്‍ വെറെ പൈസയില്ലെന്ന് പറഞ്ഞതോടെ ബിസില്‍ നിന്ന് നടുറോഡില്‍ ഇറക്കിവിടുകയായിരുന്നു. ഉച്ച സമയമായതിനാല്‍ ബസില്‍ മറ്റാരുമുണ്ടായിരുന്നില്ലെന്നും വിദ്യാര്‍ത്ഥി പറയുന്നു.
തന്നെ വിളിച്ചുകൊണ്ടു പോകാന്‍ പിതാവിന് കഴിയില്ലെന്നും പറഞ്ഞിട്ടും കെ എസ് ആര്‍ ടി സി കണ്ടക്ടര്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. നട്ടുച്ച നേരത്ത് പൊരിവെയിലത്ത് തന്നെ ഇറക്കിവിടുകയായിരുന്നെന്ന് കുട്ടി പറയുന്നു. തുടര്‍ന്ന് അരമണിക്കൂറോളം അവിടെ നിന്നെങ്കിലും ബസ് കിട്ടിയില്ല. ആ സമയത്ത് അതുവഴി വന്ന വണ്ടിയില്‍ കൈകാട്ടി ചാക്കയില്‍ വന്നിറങ്ങിയെന്നും അതിന് ശേഷം വീട്ടിലേക്ക് നടന്നുപോകുകയായിരുന്നെന്നും വിദ്യാര്‍്തഥി പറഞ്ഞു.
മാസങ്ങള്‍ക്ക് മമ്പ് ചാത്തന്നരൂരില്‍ ഒരു വിദ്യാര്‍ത്ഥിയെ കണ്‍സെഷന്‍ കഴിഞ്ഞെന്ന് പറഞ്ഞ് കെ എസ് ആര്‍ ടി സി കണ്ടക്ടര്‍ ഇറക്കിവിട്ടിരുന്നു. ബസ് നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നിട്ടും വിദ്യാര്‍ത്ഥിയെ ദേശീയ പാതയോരത്ത് ഇറക്കിവിടുകയായിരുന്നു. റോഡിലിറങ്ങിയ വിദ്യാര്‍ത്ഥി വഴിയിലുള്ള ഒരാളുടെ ഫോണ്‍ വാങ്ങി രക്ഷിതാക്കളെ വിളിക്കുകയായിരുന്നു. അന്ന് സംഭവത്തില്‍ കെ എസ് ആര്‍ ടി സി എം ഡിക്ക് പരാതി നല്‍കിയിരുന്നു.












Click it and Unblock the Notifications