തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആര്യങ്കോട് പോലീസ് സ്റ്റേഷൻ ആക്രമണം: പ്രതികൾക്ക് 15 വർഷം തടവ്, പോലീസ് സ്റ്റേഷന്‍ ആക്രമിച്ചതിനും ശിക്ഷ

  • By Desk
Google Oneindia Malayalam News

നെയ്യാറ്റിൻകര: ആര്യങ്കോട് പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിൽ ഒന്നു മുതൽ മൂന്നുവരെ പ്രതികൾക്ക് 15 വർഷം തടവ് ശിക്ഷ. ഒന്നാം പ്രതി അമ്പൂരി ഗ്രാമ പഞ്ചായത്ത് കോൺഗ്രസ് മെമ്പർ വാഴിച്ചൽ പെരുന്തോട്ടത്ത് വീട്ടിൽ ബിനു തങ്കപ്പൻ (39), രണ്ടാം പ്രതി ഒറ്റശേഖരമംഗലം വാഴിച്ചൽ അനീഷ് ഭവനിൽ അനീഷ് (22), വാഴിച്ചൽ കുഴിച്ചൽ കളിമൽ വീട്ടിൽ ഷാജി (35) എന്നിവരെയാണ് നെയ്യാറ്റിൻകര അഡിഷണൽ ജില്ലാ ജഡ്ജി ടോമി വർഗീസ് ശിക്ഷിച്ചത്. മൊത്തം 14 പ്രതികളുണ്ട്. കോൺഗ്രസ് പ്രവർത്തകരാണ് പ്രതികൾ. 10 കുറ്റങ്ങൾക്ക് 10 വർഷവും പൊലീസ് സ്റ്റേഷൻ ആക്രമിച്ചതിന് 5 വർഷവുമാണ് ശിക്ഷ. ഒരേ കാലയളവിൽ ശിക്ഷ അനുഭവിച്ചാൽ മതി. പ്രതികളെ ജയിലിലേക്കയച്ചു.

ടിക്കാറാം മീണയ്ക്ക് എതിരെ വാളെടുത്ത് സിപിഎം, കളളവോട്ട് നടന്നിട്ടില്ല!നിയമനടപടിയെന്ന് കോടിയേരി!
2009 ആഗസ്റ്റ് 16ന് രാത്രി ഒൻപത് മണിക്കാണ് സംഭവം നടന്നത്. ഒറ്റശേഖരമംഗലം സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനൽ വിജയിച്ചതിനെ തുടർന്ന് നടത്തിയ ആഹ്ളാദ പ്രകടനത്തിനിടെ റോഡിൽ പടക്കം പൊട്ടിച്ചു. പൊലീസ് ഇത് വിലക്കി. ഉടൻ ബിനു തങ്കപ്പന്റെ നേതൃത്വത്തിൽ പൊലീസ് ജീപ്പ് തടഞ്ഞ് ഗ്ലാസ് എറിഞ്ഞു പൊട്ടിച്ചു. സംഭവ സ്ഥലത്തു നിന്ന പൊലീസ് സ്ഥലം വിട്ടു. സംഘടിച്ചെത്തിയ കോൺഗ്രസ് പ്രവർത്തകർ നേരെ ആര്യങ്കോട് പൊലീസ് സ്റ്റേഷനിലെത്തി.

jailinmates-

പാറാവ് നിന്നിരുന്ന പൊലീസുകാരിയെ അസഭ്യം വിളിച്ച ശേഷം എസ്ഐയായിരുന്ന ചന്ദ്രകുമാറിനെയും പൊലീസ് ജീപ്പ് ഡ്രൈവറെയും ആക്രമിച്ചു. കസേരകളും തല്ലിത്തകർത്തു. വെള്ളറട സിഐയായിരുന്ന പ്രതാപൻനായരാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കോടതിയിൽ ഹാജരാക്കിയ ഇവർക്ക് ജാമ്യം ലഭിച്ചു. പിന്നീട് കഴിഞ്ഞ യുഡിഎഫ് സർക്കാർ ഈ കേസ് എഴുതിത്തള്ളി. ഒരു പൊലീസുകാരൻ എതിർത്തതിനെ തുടർന്ന് കേസ് വീണ്ടും വിചാരണയ്ക്കെത്തുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പാറശാല അജികുമാർ ഹാജരായി.

Thiruvananthapuram
English summary
15 Accused got imprisonment in Aryankod station attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X