Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് കൂട്ടറെയ്‌‌ഡ്: 154 പേർ പിടിയിൽ,പിടിയിലായവരില്‍ ഗുണ്ടാ ആക്ട് പ്രകാരം കേസുള്ളയാളും!!

തിരുവനന്തപുരം: തലസ്ഥാനത്ത് സിറ്റി പൊലീസ് നടത്തിയ വ്യാപക റെയ്ഡിൽ ഗുണ്ടാ ആക്ട് പ്രതിയടക്കം 154 പേർ പിടിയിലായി. കഴക്കൂട്ടം സ്‌റ്റേഷനിൽ മാത്രം നിരവധി കേസുകളിൽ പ്രതിയായ മേനംകുളം പുറമ്പോക്ക് വീട്ടിൽ സജുവാണ് (30) ഗുണ്ടാനിയമ പ്രകാരം കരുതൽ തടങ്കലിലായത്. സിറ്റി ഷാഡോ പൊലീസ് പിടികൂടിയ സജുവിന്റെ അറസ്റ്റ് കഴക്കൂട്ടം പൊലീസ് രേഖപ്പെടുത്തി. കൊലപാതകശ്രമം അടക്കം നിരവധി കേസുകളിൽ പ്രതിയാണിയാൾ.

മദ്യപിക്കുന്നതിന് പണം നൽകാത്തതിലെ വിരോധത്തിൽ മേനംകുളം സ്വദേശിയെ മാരകമായി ആക്രമിച്ച കേസ്, എതിരാളികളുടെ വിവരങ്ങൾ നൽകാത്തതിനാൽ നേതാജി നഗർ സ്വദേശിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, പൊലീസിൽ പരാതി നൽകിയതിന് പാർവ നഗർ സ്വദേശിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസ് തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. നഗരത്തിൽ വിവിധയിടങ്ങളിൽ റെയ്ഡ് നടത്തി കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയുള്ള 32പേരെ കരുതൽ തടങ്കലിലാക്കി.

 sajuarrest-

വാറണ്ട് കേസുകളിൽ പിടികിട്ടാപ്പുള്ളികളായ 30പേരും, കഞ്ചാവ് വില്പന വില്പന നടത്തിയ ഒരാളും കഞ്ചാവ് ഉപയോഗിച്ചതിന് നാലുപേരും, പൊതുസ്ഥലത്ത് മദ്യപാനം, മദ്യപിച്ച് ബഹളമുണ്ടാക്കൽ, തുടങ്ങിയ കേസുകളിൽ 11പേരും അറസ്റ്റിലായി. നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച 71പേരും അറസ്റ്റിലായി. മോട്ടോർ വാഹന നിയമപ്രകാരം 1415പേർക്ക് പിഴ ചുമത്തി. കഞ്ചാവ് കച്ചവടക്കാരെ പിടികൂടുന്നതിന് ഷാഡോ പൊലീസ്, ഡോഗ് സ്വകാഡ് എന്നിവയുടെ സഹായത്തോടെ റെയ്ഡുകൾ നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+