തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരത്ത് കൂട്ടറെയ്‌‌ഡ്: 154 പേർ പിടിയിൽ,പിടിയിലായവരില്‍ ഗുണ്ടാ ആക്ട് പ്രകാരം കേസുള്ളയാളും!!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: തലസ്ഥാനത്ത് സിറ്റി പൊലീസ് നടത്തിയ വ്യാപക റെയ്ഡിൽ ഗുണ്ടാ ആക്ട് പ്രതിയടക്കം 154 പേർ പിടിയിലായി. കഴക്കൂട്ടം സ്‌റ്റേഷനിൽ മാത്രം നിരവധി കേസുകളിൽ പ്രതിയായ മേനംകുളം പുറമ്പോക്ക് വീട്ടിൽ സജുവാണ് (30) ഗുണ്ടാനിയമ പ്രകാരം കരുതൽ തടങ്കലിലായത്. സിറ്റി ഷാഡോ പൊലീസ് പിടികൂടിയ സജുവിന്റെ അറസ്റ്റ് കഴക്കൂട്ടം പൊലീസ് രേഖപ്പെടുത്തി. കൊലപാതകശ്രമം അടക്കം നിരവധി കേസുകളിൽ പ്രതിയാണിയാൾ.

 ദില്ലിയിലും ഹരിയാണയിലും കോണ്‍ഗ്രസ്-എഎപി സഖ്യം; ബിജെപി വിയര്‍ക്കും, പ്രതിപക്ഷത്ത് പ്രതീക്ഷകളേറുന്നു ദില്ലിയിലും ഹരിയാണയിലും കോണ്‍ഗ്രസ്-എഎപി സഖ്യം; ബിജെപി വിയര്‍ക്കും, പ്രതിപക്ഷത്ത് പ്രതീക്ഷകളേറുന്നു

മദ്യപിക്കുന്നതിന് പണം നൽകാത്തതിലെ വിരോധത്തിൽ മേനംകുളം സ്വദേശിയെ മാരകമായി ആക്രമിച്ച കേസ്, എതിരാളികളുടെ വിവരങ്ങൾ നൽകാത്തതിനാൽ നേതാജി നഗർ സ്വദേശിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, പൊലീസിൽ പരാതി നൽകിയതിന് പാർവ നഗർ സ്വദേശിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസ് തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. നഗരത്തിൽ വിവിധയിടങ്ങളിൽ റെയ്ഡ് നടത്തി കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയുള്ള 32പേരെ കരുതൽ തടങ്കലിലാക്കി.

 sajuarrest-

വാറണ്ട് കേസുകളിൽ പിടികിട്ടാപ്പുള്ളികളായ 30പേരും, കഞ്ചാവ് വില്പന വില്പന നടത്തിയ ഒരാളും കഞ്ചാവ് ഉപയോഗിച്ചതിന് നാലുപേരും, പൊതുസ്ഥലത്ത് മദ്യപാനം, മദ്യപിച്ച് ബഹളമുണ്ടാക്കൽ, തുടങ്ങിയ കേസുകളിൽ 11പേരും അറസ്റ്റിലായി. നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച 71പേരും അറസ്റ്റിലായി. മോട്ടോർ വാഹന നിയമപ്രകാരം 1415പേർക്ക് പിഴ ചുമത്തി. കഞ്ചാവ് കച്ചവടക്കാരെ പിടികൂടുന്നതിന് ഷാഡോ പൊലീസ്, ഡോഗ് സ്വകാഡ് എന്നിവയുടെ സഹായത്തോടെ റെയ്ഡുകൾ നടത്തി.

Thiruvananthapuram
English summary
154 people arrested in thiruvananthapuram in police raids
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X