16 കാരിയെ പീഡിപ്പിച്ചു: അയല്‍വാസികള്‍ പിടിയില്‍
തിരുവനന്തപുരം: പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ പതിനാറുകാരനായ അയല്‍വാസിയടക്കം രണ്ട് പേര്‍ പിടിയില്‍. പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിച്ച് വീട്ടില്‍ വിളിച്ചുകൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസില്‍ അയല്‍വാസികളായ പതിനാറുകാരനും വലിയതുറ സ്വദേശി സുനിലു(24)മാണ് അറസ്റ്റിലായത്.
പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് വലിയതുറ പൊലീസാണ് രണ്ട് പേരെയും കസ്റ്റഡിലെടുത്തത്. അയല്‍വാസിയായ പെണ്‍കുട്ടിയെ പതിനാറുകാരന്‍ കള്ളം പറഞ്ഞ് വീട്ടില്‍ കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. തന്റെ മൂത്ത സഹോദരി വീട്ടിലുണ്ടെന്നും അവര്‍ക്ക് നിന്നെ കാണണം എന്നു പറഞ്ഞാണ് പ്രതി കുട്ടിയെ വീട്ടിലെത്തിച്ചത്.

വീട്ടിലെത്തിയ കുട്ടിയെ പതിനാറുകാരനും അവിടെ ഒളിച്ചിരിപ്പുണ്ടായിരുന്ന സുനിലും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. പ്രതികളുടെ കയ്യില്‍ നിന്ന് രക്ഷപ്പെട്ടോടിയ പെണ്‍കുട്ടി വീട്ടിലെത്തി രക്ഷിതാക്കളോട് കാര്യം പറഞ്ഞു. സംഭവം വീട്ടുകാരും ബന്ധുക്കളും വലിയതുറ പൊലീസില്‍ പരാതിപ്പെട്ടു.
തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. സ്വഭാവ വൈകല്യത്തെ തുടര്‍ന്ന് പതിനാറുകാരനെ നേരത്തെ സ്‌കൂളില്‍ നിന്നും പുറത്താക്കിയതാണ്. ഇരുവരുടെയും അറസ്റ്റ് വെള്ളിയാഴ്ച രേഖപ്പെടുത്തും.












Click it and Unblock the Notifications