തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തലസ്ഥാനത്ത് അന്തിമ സ്ഥാനാർഥി പട്ടികയായി; തിരുവനന്തപുരം- 17, ആറ്റിങ്ങൽ- 19

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം; ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ജില്ലയിലെ രണ്ടു മണ്ഡലങ്ങളിലെയും അന്തിമ സ്ഥാനാർത്ഥി പട്ടികയായി. തിരുവനന്തപുരത്ത് 17ഉം ആറ്റിങ്ങലിൽ 19ഉം സ്ഥാനാർത്ഥികളാണുള്ളത്. പത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്നലെ വൈകിട്ട് അഞ്ചിന് അവസാനിച്ചു. ആറ്റിങ്ങൽ മണ്ഡലത്തിൽ രണ്ടുപേർ നാമനിർദ്ദേശ പത്രിക പിൻവലിച്ചു. ഓരോ സ്ഥാനാർത്ഥികൾക്കുമുള്ള ചിഹ്നങ്ങളും അനുവദിച്ചു.

തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാർത്ഥികൾ
കിരൺകുമാർ എസ്.കെ ( ബഹുജൻ സമാജ് പാർട്ടി, ആന), കുമ്മനം രാജശേഖരൻ (ഭാരതീയ ജനതാ പാർട്ടി, താമര), സി. ദിവാകരൻ (കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, ധാന്യക്കതിരും അരിവാളും), ഡോ. ശശി തരൂർ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്, കൈ), പന്തളം കേരള വർമ രാജ ( പ്രവാസി നിവാസി പാർട്ടി, തെങ്ങിൻ തോട്ടം), എസ്. മിനി (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്യൂണിസ്റ്റ്), ബാറ്ററി ടോർച്ച്),

ഉള്ളിലെരിയുന്ന ചെങ്കനലുകള്‍ താരങ്ങളെ വളര്‍ത്തുന്ന ഘട്ടം; താരപ്രചാരകനല്ലെന്ന പ്രചരണത്തിനെതിരെ വിഎസ്ഉള്ളിലെരിയുന്ന ചെങ്കനലുകള്‍ താരങ്ങളെ വളര്‍ത്തുന്ന ഘട്ടം; താരപ്രചാരകനല്ലെന്ന പ്രചരണത്തിനെതിരെ വിഎസ്

election

ക്രിസ്റ്റഫർ ഷാജു പാലിയോട് (സ്വതന്ത്രൻ, ട്രംപറ്റ്), ഗോപകുമാർ ഊരുപൊയ്ക (സ്വതന്ത്രൻ, ഓടക്കുഴൽ), ജയിൻ വിൽസൺ (സ്വതന്ത്രൻ, ടെന്നീസ് റാക്കറ്റും പന്തും), ജോണി തമ്പി (സ്വതന്ത്രൻ, ടെലിവിഷൻ), ബി. ദേവദത്തൻ (സ്വതന്ത്രൻ, ബോട്ടിൽ), ബിനു ഡി (സ്വതന്ത്രൻ, ഓട്ടോറിക്ഷ), വിഷ്ണു എസ്. അമ്പാടി (സ്വതന്ത്രൻ, കപ്പൽ), ടി. ശശി (സ്വതന്ത്രൻ, ചെരുപ്പ്), എം.എസ്. സുബി (സ്വതന്ത്രൻ, ബാറ്റ്‌സ്‌മാൻ), നന്ദാവനം സുശീലൻ (സ്വതന്ത്രൻ, കമ്പ്യൂട്ടർ)

ആറ്റിങ്ങൽ മണ്ഡലം-അഡ്വ. അടൂർ പ്രകാശ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്, കൈ), വിപിൻ ലാൽ പാലോട് (ബഹുജൻ സമാജ് പാർട്ടി, ആന), ശോഭാ സുരേന്ദ്രൻ (ഭാരതീയ ജനതാ പാർട്ടി, താമര), ഡോ.എ. സമ്പത്ത് ( കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്),ചുറ്റിക അരിവാൾ നക്ഷത്രം), അജ്മൽ ഇസ്‌മായിൽ (സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ, ഓട്ടോറിക്ഷ), ആറ്റിങ്ങൽ അജിത് കുമാർ (സ്വതന്ത്രൻ, ടെലിഫോൺ), അനിത (സ്വതന്ത്രൻ, ക്യാമറ), ബി. ദേവദത്തൻ ( സ്വതന്ത്രൻ,ബോട്ടിൽ),

പ്രകാശ് എസ്. കരിക്കാട്ടുവിള (സ്വതന്ത്രൻ, താക്കോൽ), പ്രകാശ് ജി. വീണാഭവൻ (സ്വതന്ത്രൻ, അലമാര), മനോജ് എം. പൂവക്കാട് (സ്വതന്ത്രൻ, കോട്ട്), മാഹീൻ തേവരുപാറ (സ്വതന്ത്രൻ, ടെലിവിഷൻ), കെ.ജി. മോഹനൻ (സ്വതന്ത്രൻ, ബാറ്റ്), കെ. വിവേകാനന്ദൻ (സ്വതന്ത്രൻ, മോതിരം), ഷൈലജ നാവായിക്കുളം (സ്വതന്ത്രൻ,ഓടക്കുഴൽ), സതീഷ് കുമാർ (സ്വതന്ത്രൻ, ഹോക്കി സ്റ്റിക്കും പന്തും), സുനിൽ സോമൻ (സ്വതന്ത്രൻ, ഗ്ലാസ് ടംബ്ലർ), ഇരിഞ്ചയം സുരേഷ് (സ്വതന്ത്രൻ, ബാറ്ററി ടോർച്ച്), റാം സാഗർ പി.(സ്വതന്ത്രൻ, കുടം)

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Thiruvananthapuram
English summary
17 candidates in thiruvananthapuram for lok sabha elction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X